എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണം ; സി.പി.എം നേതാക്കളുടേത് കാപട്യവും ഇരട്ടത്താപ്പും വഞ്ചനയും : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതിനെ സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വിരുദ്ധമായ പ്രസ്താവനയോടെ സി.പി.എമ്മിന്‍റെ ഇതുമായി ബന്ധപ്പെട്ട ഇരട്ടത്താപ്പും കാപട്യവും വഞ്ചനയും കൂടുതല്‍ വ്യക്തമായതായതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. നവീന്‍ ബാബുവിന്‍റെ മരണത്തിത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും കുടുംബത്തോടൊപ്പമാണെന്ന് നടത്തിയിട്ടുള്ള പ്രസ്താവനകള്‍ സംസ്ഥാനത്തൊട്ടാകെയുള്ള ജനരോഷം ഭയന്നും കുടുംബത്തെ കബളിപ്പിക്കുന്നതിനുമായിരുന്നുവെന്ന് പി.പി. ദിവ്യയുടെ അറസ്റ്റ് നാടകം ഉള്‍പ്പെടെ പിന്നീടുള്ള ഓരോ സംഭവ വികാസങ്ങളും തെളിയിച്ചിരിക്കുകയാണ്. നവീന്‍ ബാബുവിന്‍റെ മരണം കൊലപാതകമാണെന്നുപോലും സംശയിക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണ ആവശ്യത്തെ നിരാകരിക്കുന്ന സി.പി.എം സംസ്ഥന സെക്രട്ടറി ഇരക്കും വേട്ടക്കാരനുമൊപ്പമാണെന്നതില്‍ നിന്നും പൂര്‍ണ്ണമായും സി.പി.എം പ്രതികളായ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് അര്‍ത്ഥശങ്കയില്ലാതെ ബോദ്ധ്യപ്പെട്ടിരിക്കുകയാണ്.

നവീന്‍ ബാബുവിന്‍റെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ദുരൂഹത ഉയര്‍ത്തുന്നതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദികളായരെ പിണറായിയുടെ പോലീസിനെ ഉപയോഗിച്ച് സംരക്ഷിക്കാനൊരുങ്ങുന്ന സി.പി.എം സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്ന് പറയുന്ന സി.പി.എം അദ്ദേഹത്തിന്‍റെ ഭാര്യ മഞ്ജുഷ ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കുന്നതിനെ സ്വാഗതം ചെയ്യേണ്ട സി.പി.എം എന്തോ മറച്ചു വെയ്ക്കാനുള്ളതിനാലാണ് സി.ബി.ഐ അന്വേഷണം വേണ്ട എന്ന നിലപാടെടുക്കുന്നത്. യാത്രയയപ്പ് ചടങ്ങിനു ശേഷം പത്തനംതിട്ടയിലേക്ക് വരാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നവീന്‍ ബാബു പോയെന്നും ഇടയ്ക്കുവച്ച് ഇറങ്ങിയെന്നും മറ്റുമുള്ള കഥകളെക്കുറിച്ച് പോലീസ് ഇതുവരെ അന്വേഷിച്ചിട്ടും പിന്നീടെന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഇതുവരെ ആര്‍ക്കും അറിയില്ല. ഇക്കാര്യങ്ങളെല്ലാം പുറത്തുവരേണ്ടതുണ്ട്. പി.പി. ദിവ്യ ജയിലില്‍ നിന്ന് പുറത്തു വന്നപ്പോള്‍ സ്വീകരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യയും ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ മുന്‍ ചെയര്‍പേഴ്സണുമായ പി.കെ. ശ്യാമള ഉള്‍പ്പെടെയുള്ള ഉന്നത സി.പി.എം നേതാക്കള്‍ പോയത് പാര്‍ട്ടി ദിവ്യയോടൊപ്പമാണെന്നതിന്‍റെ പ്രകടമായ ഉദാഹരണമാണ്. പ്രശ്നങ്ങള്‍ ആറിത്തണുത്തതിനുശേഷം പ്രതികളെ രക്ഷപെടുത്താനാണ് സി.പി.എം ആലോചിക്കുന്നത്. കോണ്‍ഗ്രസ് ഇത് അനുവദിക്കില്ല. നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍പേരെയും നിയമത്തിനു മുമ്പില്‍ എത്തിക്കുന്നതുവരെ കോണ്‍ഗ്രസ് സമര രംഗത്ത് ഉണ്ടാകുമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

നിരപരാധിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ കുരുക്കാന്‍ സരിത. എസ്. നായരില്‍ നിന്നും വെള്ളപേപ്പറില്‍ പരാതി എഴുതിവാങ്ങി അന്വേഷണം സി.ബി.ഐ യെ ഏല്‍പ്പിച്ച മുഖ്യമന്ത്രിയുടെ പാര്‍ട്ടി സെക്രട്ടറി ഇപ്പോള്‍ സി.ബി.ഐ ക്കെതിരായി ആക്ഷേപം പറയുന്നത് വിരോധാഭാസമാണ്. അന്നില്ലാതിരുന്ന സി.ബി.ഐ വിരോധം നവീന്‍ ബാബുവിന്‍റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുവാനും ഇപ്പോഴുള്ള അന്വേഷണം അട്ടിമറിക്കുവാനുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. നവീന്‍ ബാബുവിന്‍റെ മരണത്തിന് ശേഷമുള്ള ഇന്‍ക്വസ്റ്റ് നടപടികള്‍, പോസ്റ്റുമോര്‍ട്ടം, സി.പി.എം നേതാക്കളുടെ ഇടപെടല്‍ മൂലം പെട്ടന്ന് മൃതദേഹം സംസ്കരിച്ച നടപടി എന്നിവ സംശയം ജനിപ്പിക്കുന്നതാണ്. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്‍റെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറാകാത്തതും സി.സി.റ്റി.വി ദൃശ്യങ്ങളും ഫോണ്‍ രേഖകളും കണ്ടെടുത്ത് വിശദമായി അന്വേഷണം നടത്താത്തതും വന്‍ ഗൂഢാലോചനയുടെ ഫലമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍റെ നിലപാടുകള്‍ സംശയകരമാണ്. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യത്തെക്കുറിച്ച് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മറ്റ് നേതാക്കളും അഭിപ്രായം വ്യക്തമാക്കത്തത് ജാള്യതയും കണ്ണൂര്‍ ലോബിയോടുള്ള വിധേയത്വവും മൂലമാണെന്ന് ഡി.സിസി പ്രസിഡന്‍റ് പറഞ്ഞു.

നവീന്‍ ബാബുവിന്‍റെ ദുരൂഹമായ മരണം സംബന്ധിച്ച് യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവന്ന് നീതി ഉറപ്പാക്കുന്നതിന് ഇപ്പോഴുള്ള എസ്.ഐ.റ്റി യുടെ അന്വേഷണ പ്രഹസനം അവസാനിപ്പിച്ച് കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ യെ ഏല്‍പ്പിക്കണമെന്ന കുടുംബത്തിന്‍റെ ആവശ്യം അംഗീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ ഡി.സി.സി സംഘടിപ്പിക്കുന്നതാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. മാധ്യമ സമ്മേളനത്തില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, സംഘടനകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...