ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം ; പ്രതിയെ വെറുതെ വിട്ട നടപടി, പ്രതിഷേധം അറിയിച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനി പോലീസ് പട്രോളിംഗ് കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കു​റ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ.കഴിഞ്ഞ വർഷം ജനുവരിയിൽ സിയാറ്റിലിൽ വച്ചാണ് അമിതവേഗതയിലായിരുന്ന പോലീസ് പട്രോളിംഗ് കാറിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ ജാനവി കാണ്ഡുല (23) മരിച്ചത്. സിയാ​റ്റിലിലെ നോർത്ത് ഈസ്​റ്റേൺ യൂണിവേഴ്സിറ്റിയിലെ മാസ്റ്റേഴ്സ് വിദ്യാർത്ഥിയായിരുന്നു ജാനവി. വാഹനമോടിച്ചിരുന്ന പൊലീസ് ഓഫീസർ കെവിൻ ഡേവിനെതിരെയുള്ള ക്രിമിനൽ കു​റ്റങ്ങൾ യു.എസ് കോടതി റദ്ദാക്കിയതിനെതിരെ ഇന്ത്യൻ എംബസി സിയാ​റ്റിൽ അ​റ്റോർണി ജനറൽ ഓഫിസിൽ ഹർജി നൽകി.

മതിയായ തെളിവുകളുടെ അഭാവം മൂലം കെവിനെതിരെ ക്രിമിനൽ കുറ്റം ചുമത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.എന്നാൽ,​ ജാനവിയുടെ മരണത്തെ പരിഹസിച്ച് പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്നതിന്റെ ബോഡി ക്യാം ഫൂട്ടേജ് സിയാറ്റിൽ പൊലീസ് നേരത്തെ പുറത്തുവിട്ടത് വിവാദമായിരുന്നു. അപകടത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഡാനിയൽ ഓഡറർ എന്ന പൊലീസുകാരനാണ് ജാനവിയുടെ മരണത്തെ പരിഹസിച്ച് സംസാരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...