Sunday, May 4, 2025 12:11 pm

ലാവണ്യയുടെ മരണം ; നിർബന്ധിത മതപരിവർത്തനമല്ല , സിബിഐ റിപ്പോർട്ട് കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ ഏറെ കോളിളക്കമുണ്ടാക്കിയ ലാവണ്യ ആത്മഹത്യക്കേസിൽ ബിജെപി വാദങ്ങൾ തള്ളി സിബിഐ രംഗത്ത്. നിർബന്ധിത മതപരിവർത്തന ശ്രമം കാരണമല്ല കുട്ടിയുടെ മരണമെന്ന് മദ്രാസ് ഹൈക്കോടതിയെ സിബിഐ അറിയിക്കുകയുണ്ടായി. തഞ്ചാവൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ പഠിച്ചിരുന്ന പതിനേഴുകാരിയായ ലാവണ്യ 2022ലാണ് ആത്മഹത്യ ചെയ്തത്. ബോർഡിംഗിൽ താമസിച്ച് പഠിച്ചിരുന്ന ലാവണ്യ അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതിനിടെയായിരുന്നു മരണം.

സ്കൂൾ അധികൃതർ മറ്റ് ജോലികളും ഏൽപ്പിച്ചതിനാൽ പഠനം തടസ്സപ്പെട്ടിരുന്നുവെന്ന് ആദ്യം പറഞ്ഞ കുടുംബം നിബന്ധിത മത പരിവർത്തന ശ്രമം കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് പിന്നീട് ആരോപിക്കുകയുണ്ടായി.  ലാവണ്യ ചികിത്സയിലായിരുന്ന സമയത്ത് ചിത്രീകരിച്ച 4 വീഡിയോകൾ ഇതിനിടയിൽ വിഎച്ചപി പുറത്തുവിട്ടു. ഇതിലൊന്നിൽ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായി ലാവണ്യ പറയുന്നതും ഉൾപ്പെട്ടതോടെ പതിനേഴുകാരിയുടെ മരണം ബിജെപി രാഷ്ട്രീയവിഷയമാക്കുകയുണ്ടായി.

ജസറ്റിസ് ഫോർ ലാവണ്യ ഹാഷ്ടാഗ് ദേശീയ തലത്തിലും ചർച്ചയായിരുന്നു. ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ സജീവമായി ഉയത്തിയ വാദമാണ് ഇപ്പോൾ സിബിഐ തളളുന്നത്. സ്കൂളിലെ കണക്കുകൾ തയ്യാറാക്കുന്നതടക്കം പല ജോലികൾക്കും ലാവണ്യയെ ഉപയോഗിച്ചിരുന്നുവെന്നും ഇത് കാരണം പഠനം മുടങ്ങുന്നതിലെ മനോവിഷമം കാരണമാണ് ആത്മഹത്യ എന്നുമാണ് പ്രധാന കണ്ടെത്തൽ.  മതപരിവർത്തന ശ്രമവുമായി ബന്ധിപ്പിക്കാൻ പര്യാപ്തമായ തെളിവുകൾ കിട്ടിയില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കി. ബിജെപിയുടെ മറ്റൊരു നുണ കൂടി പൊളിഞ്ഞതായി ഡിഎംകെ ഐടി വിങ് പ്രതികരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജനാബിയയിൽ തീപിടുത്തത്തെത്തുടർന്ന് വീട് കത്തിനശിച്ചു

0
മനാമ : ജനാബിയയിൽ തീപിടുത്തത്തെത്തുടർന്ന് വീട് കത്തിനശിച്ചു. അമ്മയും നാല് മക്കളും...

തിരുവല്ലയിലെ ഇരവിപേരൂരും അടൂരിലെ പള്ളിക്കലിലും പുതിയ പോലീസ് സ്‌റ്റേഷനുകൾ തുടങ്ങണം ; കേരള പോലീസ്...

0
പത്തനംതിട്ട : ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന തിരുവല്ലയിലെ...

നവി മുംബൈ വിമാനത്താവളത്തിന് സമീപം ഇറച്ചിക്കടകൾക്ക് വിലക്ക്

0
മുംബൈ : നവി മുംബൈ വിമാനത്താവളത്തിന് സമീപം ഇറച്ചിക്കടകൾക്ക് വിലക്ക്. പക്ഷികളെ...

മല്ലപ്പള്ളി-വെണ്ണിക്കുളം ഭാഗത്ത് വൈദ്യുതി കേബിൾ തകരാർ പതിവ്

0
മല്ലപ്പള്ളി : മല്ലപ്പള്ളി-വെണ്ണിക്കുളം ഭാഗത്ത് വൈദ്യുതി കേബിൾ തകരാർ പതിവ്. ലൈനിൽ...