തിരുവല്ലയിലെ ഇരവിപേരൂരും അടൂരിലെ പള്ളിക്കലിലും പുതിയ പോലീസ് സ്‌റ്റേഷനുകൾ തുടങ്ങണം ; കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന തിരുവല്ലയിലെ ഇരവിപേരൂരും അടൂരിലെ പള്ളിക്കലിലും പുതിയ പോലീസ് സ്‌റ്റേഷനുകൾ തുടങ്ങണമെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയവും സമ്മേളനം അംഗീകരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറും പൊതുസമ്മേളനം ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനും ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബി.എസ്. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. ജില്ലാ നിർവാഹക സമിതി അംഗം ഐ. ഷിറാസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. അഡീഷണൽ എസ്‌പി ആർ. ബിനു മുഖ്യപ്രഭാഷണം നടത്തി.

പ്രമോദ്‌നാരായൺ എംഎൽഎ, ഫോക്‌ലോർ അക്കാദമി മുൻ ചെയർമാൻ സി.ജെ. കുട്ടപ്പൻ എന്നിവർ മുഖ്യാതിഥിയായി. പോലീസ് മെഡൽ ജേതാക്കളെ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാർ ആദരിച്ചു. ഭവനനിർമാണ ധനസഹായ വിതരണം പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി.ഡി. ബൈജു നടത്തി.
ശിശുക്ഷേമ സമിതിക്കുള്ള ചെക്ക് പി.ബി. ഹർഷകുമാർ കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു പ്രതിഭകളെ ആദരിച്ചു. ഡിവൈഎസ്‌പിമാരായ ആർ. ശ്രീകുമാർ, ആർ. ജോസ്, ആർ. ജയരാജ്, ടി. രാജപ്പൻ, ജി. സന്തോഷ്‌കുമാർ, അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ഹരിലാൽ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രേംജി കെ. നായർ, കെ.ആർ. ഷെമിമോൾ, സ്റ്റാഫ് കൗൺസിൽ അംഗം കെ.ജി. സദാശിവൻ, ആർ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...