ഡൽഹി : ഡൽഹി ചലോ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യുവ കർഷകൻ മരിച്ചതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹങ്കാരം കാരണമാണു കർഷകൻ മരിച്ചതെന്നു രാഹുൽ ആരോപിച്ചു. എക്സിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.
ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ശുഭ് കരൺ സിംഗ് (24) ആണ് മരിച്ചത്. ശുഭ് കരൺ സിംഗ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചതിൽ അതീവ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേരുന്നു. മോദിയുടെ അഹങ്കാരം കാരണം കഴിഞ്ഞ തവണ 700ലേറെ കർഷകർക്കാണു ജീവൻ ബലി കൊടുക്കേണ്ടി വന്നത്. ഇപ്പോൾ വീണ്ടും കർഷകരുടെ ജീവന്റെ ശത്രുവായിരിക്കുന്നു.