മൂവാറ്റുപുഴ : മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിൻറെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണ് ശിശു മരിച്ചതെന്ന് അമ്മ റഹീമ നിയാസ് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്.
പേഴക്കാപ്പിള്ളി സ്വദേശിനിയായ റഹീമ നിയാസ് എന്ന യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന സംശയം തോന്നിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷം ഇവർ ആശുപത്രിയിലെത്തിയത്. സ്കാനിംഗ് നടത്തി ഒന്നര മണിക്കൂറിനും ശേഷം ശിശു മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ബഹളം വെയ്ക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
കൃത്യമായ ചികിത്സ നൽകാത്തതാണ് ശിശു മരിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ ഇത് ആശുപത്രി അധികൃതർ തള്ളുന്നു. ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രോഗി ആശുപത്രിയിൽ എത്തുമ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നതായും ഗർഭ പാത്രത്തിൽ ഫ്ലൂയിഡ് കുറവായതിനാൽ രണ്ടാഴ്ചയ്ക്ക് മുമ്പ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുവാൻ നിർദേശിച്ചിരുന്നതാണെന്നുമായിരുന്നു ചികിത്സിക്കുന്ന ഡോക്റുടെ വിശദീകരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































