Saturday, July 5, 2025 9:33 pm

പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു

For full experience, Download our mobile application:
Get it on Google Play

മീററ്റ്: പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അമിത് എന്ന യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ഭാര്യ രവിതയും കാമുകനും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാൻ പാമ്പുകടിയേറ്റുള്ള മരണമായി ചിത്രീകരിക്കുകയായിരുന്നു. മീററ്റിലെ ഭൈൻസുമ പോലീസ് സ്റ്റേഷൻ പരിധിയിലെ അക്ബർപൂർ സാദത്ത് ഗ്രാമത്തിലാണ് സംഭവം. കട്ടിലിൽ ഉറങ്ങിക്കിടന്ന അമിതിനെ പത്ത് തവണ പാമ്പ് കടിച്ചെന്ന് പറയുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമിത് കിടന്ന കട്ടിലിൽ പാമ്പിനെ കണ്ടെത്തിയതോടെ യുവാവിന്‍റെ മരണം പാമ്പ് കടിയേറ്റിട്ടാണെന്ന് എല്ലാവരും കരുതി.

വിഷബാധയേറ്റല്ല ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. മരണ ശേഷമാണ് പാമ്പിനെ കട്ടിലിൽ ഇട്ടത് എന്നതിനാൽ ശരീരത്തിൽ വിഷബാധയേറ്റിരുന്നില്ല. കൊലപാതകമാണെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. അമിതിന്‍റെ ഭാര്യ രവിതയെയും കാമുകൻ അമർജിത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒരു വർഷത്തോളമായി ബന്ധമുണ്ടെന്ന് ഇരുവരും സമ്മതിച്ചു. അമിതിന് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു, ഇത് പലപ്പോഴും വഴക്കിന് കാരണമായി. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. അമിതിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പാമ്പ് കടിച്ചതായി വരുത്തി തീർക്കാൻ ഇരുവരും ശ്രമിക്കുകയായിരുന്നു. പ്രതികൾ പ്രദേശത്തെ ഒരു പാമ്പാട്ടിയിൽ നിന്ന് 1000 രൂപയ്ക്ക് പാമ്പിനെ വാങ്ങുകയായിരുന്നുവെന്ന് എസ്പി രാകേഷ് കുമാർ പറഞ്ഞു. തുടർന്ന് പാമ്പ് കടിയേറ്റുള്ള മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ചില വീഡിയോകളും ചിത്രീകരിച്ചു. ഇതാണ് 10 തവണ പാമ്പ് കടിയേറ്റുള്ള മരണം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൂംബ പദ്ധതിയെ വിമർശിച്ച ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വിവേചനമെന്ന് മുസ്‌ലിം സംഘടനാ...

0
കോഴിക്കോട്: സൂംബ പദ്ധതിയെ വിമർശിച്ച വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നേതാവ്...

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി പി എം

0
തിരുവനന്തപുരം: ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി...

അങ്ങാടിക്കൽ തെക്ക് പാണൂർ ശ്രീ നാരായണ ഗുരുമന്ദിരത്തിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷം ഡിസംബർ 25,26,27...

0
കൊടുമൺ : അങ്ങാടിക്കൽ തെക്ക് പാണൂർ ശ്രീ നാരായണ ഗുരുമന്ദിരത്തിൻ്റെ ഗോൾഡൻ...

കേരളത്തിലെ ആദ്യത്തെ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായി

0
തിരുവനന്തപുരം: ഗുരുതരമായി പൊള്ളലേറ്റവർക്ക് ആശ്വാസമായി, കേരളത്തിലെ ആദ്യത്തെ 'സ്‌കിൻ ബാങ്ക്' തിരുവനന്തപുരം...