പാട്‌ന: മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. രണ്ട് വര്‍ഷത്തെ വിചാരണയ്‌ക്കൊടുവിലാണ് പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിധി അറിയിച്ചത്.
2018 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴ് വയസുള്ള സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതാകുകയായിരുന്നു. രാത്രിയായിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പൊലീസില്‍ അറിയിച്ചു.
കുട്ടിയെ ഒരാള്‍ കൂട്ടികൊണ്ടുപോയെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും പിറ്റേന്ന് രാവിലെ കുട്ടിയുടെ നഗ്നശരീരം കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് 29കാരനായ രാംലാല്‍ മഹ്‌തോ എന്നയാളെ കസ്റ്റഡിയിലെടുത്തു. നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.