കൊറോണയില്‍ ലോകം ആശങ്കയില്‍ ; മരിച്ചവരുടെ എണ്ണം 42,000 കടന്നു

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,146 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേരാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രോഗബാധിതരുടെ എണ്ണം ഇതുവരെ 8,58,371 ആണ്.

അതേസമയം അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുഎസില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 3889 ആയി. രോഗബാധിതരുടെ എണ്ണം 1,88,524 ആയി ഉയര്‍ന്നു. ഇറ്റലിയില്‍ 12,428 ആളുകളാണ് വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. സ്പെയിനില്‍ മരണം 8,464 ആയി. ഫ്രാന്‍സില്‍ 3,523 പേരും, ചൈനയില്‍ 3,305 പേരും ഇറാനില്‍ 2,898 പേരും മരിച്ചു. ബ്രിട്ടനില്‍ 1,789 പേരും മരിച്ചു.

രാജ്യത്തെ വൈറസ് വ്യാപനത്തിന്‍റെ ഖ്യ ഉറവിടങ്ങളിലൊന്നായി ഡൽഹി  നിസാമുദ്ദീന്‍ മാറി. ഈ മാസം ആദ്യം തബ് ലീഗ് മസ്ജിദില്‍ നടന്ന മതസമ്മേളനങ്ങളില്‍ പങ്കെടുത്ത പത്തുപേര്‍ രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചു. പങ്കെടുത്ത നിരവധി പേര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. 16 വിദേശരാജ്യത്തുനിന്നും കേരളമുള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ നിന്നുമായി നാലായിരത്തോളം പേര്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തു. ഇവരെ കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍. മാര്‍ച്ച് 9-10നും 13-14നും 17, 18, 19നും മൂന്ന് തവണയാണ് കൂടിച്ചേരലുണ്ടായത്.

കേരളത്തില്‍ നിന്ന് 45 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇതില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് പങ്കെടുത്ത അഞ്ച് പേരും ആലപ്പുഴയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരും ഉള്‍പ്പെടെ 25 പേരും നിരീക്ഷണത്തിലാണ്. മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിലെ ഈറോഡ് ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി. പരിശോധന നടത്തിയ 30 പേരില്‍ 10 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍നിന്ന് ഏകദേശം 1500 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തു. കോയമ്പത്തൂരില്‍മാത്രം 82 പേര്‍ക്ക് രോഗലക്ഷണമുണ്ട്. ചൊവ്വാഴ്ച തമിഴ്നാട്ടില്‍ 52 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മതസമ്മേളനത്തില്‍ തെലങ്കാനയില്‍നിന്ന് ഏകദേശം 1000 പേര്‍ പങ്കെടുത്തു. ഇവരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്. സമ്മേളനത്തില്‍ പങ്കെടുത്ത ആറുപേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...