ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനും മുന്‍ താരവുമായ ഗൗതം ഗംഭീറിനുനേരെ കഴിഞ്ഞദിവസം വധഭീഷണിയുണ്ടായിരുന്നു. ഇ മെയില്‍ വഴി ‘നിന്നെ ഞാന്‍ കൊല്ലും’ എന്ന് മൂന്ന് വാക്കുകള്‍ മാത്രമുള്ള സന്ദേശമാണ് ലഭിച്ചിരുന്നത്. ഇതോടെ ഗംഭീര്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൗതം ഗംഭീര്‍ എക്‌സില്‍ പോസ്റ്റിട്ടിരുന്നു. പിന്നാലെയാണ് ഗംഭീറിന് വധഭീഷണി ലഭിച്ചത്. ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന പേരിലാണ് വധഭീഷണി ലഭിച്ച്. ഗംഭീറിന് വധഭീഷണി അയച്ചയാളെ തിരിച്ചറിഞ്ഞിരിക്കുകയാണ് അന്വേഷണസംഘം.
21 വയസ്സായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജിഗ്നേഷ്‌സിന്‍ഹ് പര്‍മാര്‍ ആണ് പിന്നില്‍. ഗുജറാത്ത് സ്വദേശിയാണ്. പാര്‍മറിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് മുന്‍പ് പാര്‍മറിന് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് കുടുംബം അവകാശപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍താരമാണ് ഗംഭീര്‍. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഗംഭീറിനു കീഴില്‍ ഇന്ത്യ ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.