രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി ഭീരുത്വം ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വോട്ട് കൊള്ള നടത്തി അധികാരം കൈയ്യാളുന്ന സംഘപരിവാർ നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ നെറികേടുകൾക്കും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി പോരാട്ടം നയിക്കുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി നേതാവിന്റെ നടപടി അങ്ങേയറ്റം അപലപനീയവും ഭീരുത്വവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരെ കൊലപാതക ഭീഷണി മുഴക്കിയ ബി.ജെ.പി വക്താവിനെതിരെ വധശ്രമ ആഹ്വാനത്തിന് കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കാത്ത പിണറായി സർക്കാരിന്റെ നിലപാടിനെതിരെ കെ.പി.സി സി ആഹ്വാനമനുസരിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്റേയും യോഗത്തിന്റേയും ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൻഡ്യയിലെ ജനങ്ങൾ നെഞ്ചിലേറ്റി ആരാധിക്കുന്ന കോൺഗ്രസിന്റെ പ്രിയപ്പെട്ട നേതാവിനെ വധിക്കണമെന്ന് ആഹ്വാനം ചെയ്ത വ്യക്തിക്കെതിരെ കേസ് എടുക്കുവാൻ പോലും തയ്യാറാകാതിരിക്കുന്നത് പിണറായി വിജയന്റെ മോദി ഭക്തിയും വിധേയത്വവും ബി.ജെ. പി – യുമായുള്ള അവിശുദ്ധ കുട്ടുകെട്ടും മൂലമാണെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി. ജനാധിപത്യ ഇൻഡ്യയുടെ കാവൽക്കാരനായ രാഹുൽ ഗാന്ധിയെ രാജ്യത്തെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും ജീവൻ കൊടുത്തും സംരക്ഷിക്കുമെന്നും ബി.ജെ. പി നേതാവിനെ തിരെ കേസ് എടുക്കാതെ സംരക്ഷിക്കാനാണ് ഭാവമെങ്കിൽ പിണറായി സർക്കാരിനെതിരെ കൂടുതൽ ശക്തമായ സമര പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നല്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ കെ ജാസിംകുട്ടി, ജോൺസൺ വിളവിനാൽ സജി കൊട്ടക്കാട്, ജി. രഘുനാഥ്, റോജി പോൾ ദാനിയേൽ, ബാബുജി ഈശോ, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ പി കെ ഇക്ബാൽ, അജിത് മണ്ണിൽ, എസ്. അഫ്സൽ, അബ്ദുൾ കലാം ആസാദ്, സജു ജോർജ്ജ്, ജോസ് കൊടുന്തറ, മണ്ഡലം പ്രസിഡന്റുമാരായ കെ .റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, സജി വർഗ്ഗീസ് ടൈറ്റസ് കാഞ്ഞിരമണ്ണിൽ, എം ആർ രമേശ്, എം ആർ മണി കണ്ഠൻ, വിൽസൺ തുണ്ടിയത്ത്, ദിലീപ് കുമാർ പൊതിപ്പാട്, സജി   കെ സൈമൺ, എ ഫറൂഖ്, അഫ്സൽ ആനപ്പാറ, വരദരാജൻ പി. എൻ, പി കെ ഗോപി, ജെയിംസ് കീക്കരിക്കാട്ട് ഏബൽ മാത്യു, ജോസ് കൊടുംതറ, ബിജു മലയിൽ, ബിനു റ്റി ഡേവിഡ്, ഷാജി വർഗ്ഗീസ്, അബ്ദുൾ ഷുക്കൂർ, ജോസ് തോമസ്, ഷബീർ അഹമ്മദ്, ബാബു കൈമൂട്ടിൽ, അംബികാ വേണു മേഴ്സി വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...