ഗസ്സയില്‍ മരണസംഖ്യ 1500 കടന്നു ; ഇന്ന് ലോകമെമ്പാടും ഫലസ്തീൻ ഐക്യദാർഢ്യ ദിനാചരണം

For full experience, Download our mobile application:
Get it on Google Play

തെല്‍ അവീവ്: ഈജിപ്തിലെ റഫ അതിർത്തി വഴി ഉപരോധത്തിലമർന്ന ഗസ്സയിലേക്ക്​ മാനുഷിക സഹായം എത്തിക്കാനുള്ള നീക്കം ഇസ്രായേൽ എതിർപ്പ്​ മൂലം വിജയം കണ്ടില്ല. ബന്ദികളുടെ മോചനം നടക്കാതെ ഗസ്സയിലേക്ക്​ സഹായം അനുവദിക്കില്ലെന്ന നിലപാടിലാണ്​ ഇസ്രായേൽ. വ്യോമാക്രമണം കൂടുതൽ കടുത്തതോടെ ഗസ്സയിൽ മരണസംഖ്യ 1537 ആയി ഉയർന്നു. ലോകമൊന്നാകെ ഇന്ന്​ ഫലസ്തീൻ ഐക്യദാർഢ്യ ദിനാചരണം നടക്കും. അന്തർദേശീയ സമ്മർദം വകവെക്കാതെ ഗസ്സക്കു മേൽ ഉപരോധവും ആക്രമണവും കൂടുതൽ ശക്​തമായി തുടരുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്​തമാക്കി.

ഒന്നുകിൽ വിജയം അതല്ലെങ്കിൽ മരണം എന്നതു മാത്രമാണ്​ ഇസ്രായേലിനു മു​മ്പാകെയുള്ള മാർഗമെന്ന്​ പാർലമെന്‍റില്‍ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു പ്രതികരിച്ചു. ഹമാസിനെ പൂർണമായും ഇല്ലായ്​മ ചെയ്യും വരെ യുദ്ധം അതെത്ര കഠിനമായാലും തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ്​ നൽകി. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കണുമായുള്ള ചർച്ചയിലും നെതന്യാഹു നിലപാട്​ ആവർത്തിച്ചു. ഇതോടെ​ ഈജിപ്തിന്‍റെ റഫ അതിർത്തി മുഖേനയുള്ള സഹായനീക്കവും സുരക്ഷിതപാത ഒരുക്കലും ​വഴിമുട്ടി. ഹമാസ്​ പിടിയിലുള്ള ബന്ദികളുടെ മോചനത്തിന്​ ഖത്തർ മധ്യസ്​ഥതയിൽ നടക്കുന്ന ചർച്ചയെ ആശ്രയിച്ചിരിക്കുകയാണ്​ ഇനി മറ്റു കാര്യങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...