Wednesday, April 17, 2024 3:07 pm

ഒന്‍പത് കുടിയേറ്റ തൊഴിലാളികളെ മരിച്ചനിലയില്‍ കിണറ്റില്‍ കണ്ട സംഭവം ആത്മഹത്യയല്ല ; കൂട്ടക്കൊല…..

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : തെലങ്കാനയിൽ മൂന്ന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ശീതളപാനീയത്തിൽ വിഷം കലർത്തി കൊന്ന് കിണറ്റിൽ തള്ളിയതാണെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്ത ബിഹാർ സ്വദേശി സഞ്ജയ്കുമാറിനെ അറസ്റ്റ് ചെയ്തു.

Lok Sabha Elections 2024 - Kerala

തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്സൂദ് അലാം അദ്ദേഹത്തിന്റെ  ഭാര്യ നിഷ, മക്കൾ, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ,  മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ലോക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

ബിഹാർ സ്വദേശികളായ സഞ്ജയ് കുമാറും മോഹനും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പോലീസ് പറയുന്നത്. സഞ്ജയ് കുമാറിന് മക്സൂദിന്റെ  മകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് തകർന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് ഭാഷ്യം. ഫൊറൻസിക് റിപ്പോർട്ട് കൂടി വരാൻ കാത്തിരിക്കുകയാണ് പോലീസ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓരോ ക്ഷേത്രങ്ങളും ആ പ്രദേശത്തിന്‍റെ വിളക്കും അഭയകേന്ദ്രങ്ങളുമാണ് ; ശുഭാംഗാനന്ദ സ്വാമി

0
പന്തളം : ഓരോ ക്ഷേത്രങ്ങളും ആ പ്രദേശത്തിന്‍റെ വിളക്കും അഭയകേന്ദ്രങ്ങളുമാണെന്ന് ശിവഗിരിമഠം...

ഏവൂർ എൻ.എസ്.എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി അനുസ്മരണം നടത്തി

0
ആലപ്പുഴ : ചട്ടമ്പിസ്വാമി സമാധി ശതാബ്‌ദിയോട് അനുബന്ധിച്ച് ഏവൂർ വടക്ക് ശ്രീകൃഷ്ണവിലാസം...

ചെങ്ങന്നൂര്‍ മെഗാ ജോബ് ഫെയർ 20ന് നടക്കും

0
ചെങ്ങന്നൂർ : കൊഴുവല്ലൂർ മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്...