പപ്പട കച്ചവടം പോലെ ഡിബഞ്ചര്‍ (NCD) കച്ചവടം ; കടം വാങ്ങി …കടം വാങ്ങി ഇതെവിടെച്ചെന്നു നില്‍ക്കും….

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ന് പപ്പട കച്ചവടം പോലെയാണ് ഡിബഞ്ചര്‍ (NCD) കച്ചവടം. എല്ലാ മാസവും കടപ്പത്രമിറക്കി അതിലൂടെ കോടികളാണ് ചില NBFCകള്‍ നിക്ഷേപകരില്‍ നിന്നും കടം വാങ്ങുന്നത്. ഇതെവിടെച്ചെന്ന് അവസാനിക്കുമെന്നോ ഇതൊക്കെ എങ്ങനെ തിരികെ നല്‍കുമെന്നോ ഇവര്‍ ചിന്തിക്കാറുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു കമ്പനി തുടര്‍ച്ചയായി ഡിബഞ്ചര്‍ (NCD) ഇറക്കി അതിലൂടെ നിക്ഷേപം സമാഹരിക്കുന്നുണ്ടെങ്കില്‍ ആ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിലായിരിക്കുവാന്‍ സാധ്യത ഏറെയാണ്‌. നിക്ഷേപങ്ങളുടെ പലിശ കൊടുക്കുവാനും കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപങ്ങളുടെ പണം മടക്കിനല്കാനും ചിലര്‍ പണമില്ലാതെ വിഷമിക്കുകയാണ്. പുതിയ NCDയിലൂടെ നിക്ഷേപം ലഭിച്ചെങ്കില്‍ മാത്രമേ ഇവര്‍ക്ക് പിടിച്ചുനില്‍ക്കുവാന്‍ കഴിയു. ഒരുപക്ഷേ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലോ അല്ലെങ്കിൽ പരമാവധി പണം സ്വരൂപിച്ച് പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനോവേണ്ടി ആയിരിക്കാം ഇതൊക്കെ. എന്നാല്‍ കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട്‌ സ്വര്‍ണ്ണപ്പണയവും മൈക്രോ ഫിനാൻസുമടക്കമുള്ള വിവിധ ബിസിനസ്സുകള്‍ ചെയ്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന  സ്ഥാപനങ്ങളുമുണ്ട്‌. ഇവര്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം  മാത്രമേ ഡിബഞ്ചര്‍ (NCD) ഇറക്കാറുള്ളു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കുകൂടി അപവാദമായിരിക്കുകയാണ് തട്ടിപ്പ് മാത്രം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ചില  കമ്പനികളുടെ നടപടികള്‍.

ഏതെങ്കിലും ഒരു കമ്പനിക്ക് (NBFC) തങ്ങളുടെ ബിസിനസ് വിപുലീകരണത്തിനുവേണ്ടി പൊതുജനങ്ങളില്‍ നിന്നും പണം കടമായി വാങ്ങുന്നതിന് അനുവാദമുണ്ട്. കടപ്പത്രം ഇറക്കിക്കൊണ്ടാണ് ഇങ്ങനെ പണം സ്വരൂപിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് സ്വര്‍ണ്ണപ്പണയം, വിവിധതരം വായ്പകള്‍, മൈക്രോ ഫിനാന്‍സ് വായ്പകള്‍ തുടങ്ങി NBFC കള്‍ക്ക് അനുവദനീയമായ ബിസിനസ്സുകള്‍ ചെയ്ത് കമ്പനി കൂടുതല്‍ ലാഭകരമാക്കുകയും കൂടുതല്‍ വളര്‍ച്ച നേടുന്നതിനും കഴിയും. മുമ്പ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് കമ്പനികള്‍ (NCD) കടപ്പത്രം ഇറക്കി അതിലൂടെ പണം കടം വാങ്ങിയിരുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ ഓരോ മാസവും (NCD) കടപ്പത്രം ഇറക്കി ചില കമ്പനികള്‍ കടം വാങ്ങുകയാണ്. കൃത്യമായി പറഞ്ഞാല്‍ (NCD) കടപ്പത്ര കച്ചവടം മാത്രം ചെയ്യുന്ന കമ്പനികളായി മാറിക്കഴിഞ്ഞു ചില നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ (NBFC).

കേരളത്തിലെ പല നിക്ഷേപ തട്ടിപ്പുകളും ജനങ്ങള്‍ മറന്നുതുടങ്ങി. കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), സേഫ് ആന്റ് സ്ട്രോങ്ങ്‌ നിധി, അര്‍ബന്‍ നിധി ലിമിറ്റഡ്, പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്, പോപ്പുലര്‍ ഫിനാന്‍സ്, മേരിറാണി പോപ്പുലര്‍ നിധി, ഹൈറിച്ച് കമ്പിനിയുടെ തട്ടിപ്പുകള്‍, കേച്ചേരി ചിട്ടി ഫണ്ട്, എച്ച്.ഡി.ബി നിധി ലിമിറ്റഡ്, അര്‍ബന്‍ നിധി, ജെന്‍ ടൂ ജെന്‍, ടോട്ടല്‍ ഫോര്‍ യു, ജിബിജി നിധി, ക്രിസ്റ്റല്‍ ഫിനാന്‍സ്, തറയിൽ ഫിനാൻസ്, നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്, ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍, കൊഡിഷ് നിധി ലിമിറ്റഡ്, പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട്, പൊ​ൻ​പ​ണം ചി​റ്റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്, ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്‌സ്, നിര്‍മ്മല്‍ ചിട്ടി ഫണ്ട്‌, പേൾ അഗ്രോ-ടെക് കോർപ്പറേഷൻ ലിമിറ്റഡ്, ബംഗളൂരു എ.ആന്‍ഡ് എ ചിട്ടിഫണ്ട്, പേരാമ്പ്ര അർബൻ നിധി, അൽ മുക്താദിർ ജ്വല്ലറി തട്ടിപ്പ്, പാതിവില തട്ടിപ്പ്, ദീമാ ജ്വല്ലറി തട്ടിപ്പ്, ഇരിങ്ങാലക്കുട ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പ്, ഇറീഡിയം തട്ടിപ്പ്, സേഫ് ആന്റ് സ്ട്രോങ്ങ്‌ നിക്ഷേപ തട്ടിപ്പ്,  ആട് – തേക്ക് – മാഞ്ചിയം, ഇങ്ങനെ അനന്തമായി നീളുകയാണ്  പട്ടിക. ……. >>> പരമ്പര തുടരും. നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...