ഗോശ്രീ പാലത്തിനു അടിയില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം സനുമോഹന്റെതല്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളം ഗോശ്രീ പാലത്തിനു അടിയില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം സനുമോഹന്റെതല്ലെന്നു പരിശോധനയില്‍ തെളിഞ്ഞു.

കഴിഞ്ഞ മാസം 21നാണ് തൃക്കാക്കര സ്വദേശിയായ സനു മോഹനെയും മകള്‍ വൈഗയെയും കാണാതാകുന്നത്. പിറ്റേ ദിവസം വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത്തോടെയാണ് തിരോധാനത്തിന് പിന്നിലെ ദുരഹത ഏറിയത്. സനു മോഹന്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടത്താന്‍ പോലീസിന് ആയിട്ടില്ല.

വാളയാര്‍ അതിര്‍ത്തി സനു മോഹന്‍ കടന്നതായി മാത്രമാണ് പോലീസിന് കണ്ടെത്താന്‍ ആയത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസംഎറണാകുളം ഗോശ്രീ പാലത്തിനു അടിയില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം പോലീസ് കണ്ടെത്തിയത്. സനുമോഹന്റെ മൃതദേഹമാണോയെന്ന സംശയത്തെ തുടര്‍ന്ന് ബന്ധുകള്‍ എത്തി പരിശോധിച്ചെങ്കിലും അല്ലെന്ന് വ്യക്തമാവുകയായിരുന്നു.

കങ്ങരപ്പടിയിലെ സനുമോഹന്റെ ഫ്‌ലാറ്റില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് മനുഷ്യ രക്തമാണോയെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം പുറത്ത് വന്നാല്‍ കേസില്‍ വഴിതിരിവ് ഉണ്ടാകുമെന്നാണ് പോലീസ് നിഗമനം. വൈഗയുടെ ആന്തരികാവയവ പരിശോധനാ ഫലം ഇതു വരെ പുറത്ത് വന്നിട്ടില്ല. സനുവിനെ കണ്ടെത്താനും കഴിയുന്നില്ല. സനുവിനെ കാണാതായിട്ട് പതിനെന്ന് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്താത്തെ നട്ടം തിരയുകയാണ് കൊച്ചി പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...