പാലക്കാട് : പതിവായി പുലി സാന്നിധ്യം സ്ഥിരീകരിച്ച മണ്ണാർക്കാട് തത്തേങ്ങലത്ത് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ തീരുമാനം. എൻ ഷംസുദ്ദീൻ എം എൽ എയുടെ അധ്യക്ഷതയിൽ മണ്ണാർക്കാട് വനം ഡിവിഷൻ ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇവിടെ പതിവായി പുലിയുടെ സാന്നിധ്യമുണ്ട്. റോഡരികിൽ പുലിയെ കണ്ടിരുന്നു. നായ്ക്കളെയാണ് പുലി ഇരയാക്കുന്നത്. കൂടാതെ സമീപത്തെ കോഴിക്കൂട്ടിലും പുലി കയറി. തുടർച്ചയായി പുലിയുടെ സാന്നിദ്ധ്യത്തെ തുടർന്ന് നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാത്രിയായതോടെയാണ് ജനപ്രതിനിധികൾ യോഗം വിളിച്ചത്.
വന്യമൃഗശല്യം രൂക്ഷമായ കോട്ടോപ്പാടം, തെങ്കര പഞ്ചായത്തുകളിൽ വനത്തോടു ചേർന്ന വാർഡുകളിൽ അടിക്കാട് വെട്ടും. തൊഴിലുറപ്പ് പദ്ധതി ഇതിനായി പ്രയോജനപ്പെടുത്തും. വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. തെരുവ് നായകളുടെ പ്രജനനം നിയന്ത്രിക്കുന്നതിനു വന്ധ്യംകരണം നടപ്പാക്കാനും തീരുമാനമായി. നായ്ക്കളുടെ സാന്നിധ്യം കുറഞ്ഞാൽ തീറ്റതേടി പുലികൾ എത്തുന്നത് നിയന്ത്രിക്കാനാകും എന്നാണ് പ്രതീക്ഷ.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.































