പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം പൊളിച്ചു പണിയുന്നു : കോടതികളും ഓഫീസുകളും താല്‍ക്കാലികമായി മാറ്റും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം അണ്‍ഫിറ്റ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. തുടര്‍നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് കെട്ടിടം പൊളിക്കുന്ന ജോലികള്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സിവില്‍ സ്റ്റേഷന്‍ കെട്ടിടം അണ്‍ഫിറ്റ് ആണെന്ന് റിപ്പോര്‍ട്ട്‌ വന്നിരുന്നു. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ അടിയന്തിരമായി മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബലപരിശോധന നടത്തിയ കേരള ഹൈവേ റിസെര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് ആണ് പൊതുമരാമത്ത് വകുപ്പിന് റിപ്പോര്‍ട്ട്‌ നല്‍കിയത്.

ഇതിനെ തുടര്‍ന്നാണ്‌ കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. മിനി സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ മറ്റൊരിടത്തേക്ക് മാറ്റുവാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് കത്ത് നല്‍കുവാനും യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത് കെട്ടിട വിഭാഗവും കൂടുതല്‍ പരിശോധന നടത്തും. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓഫീസുകള്‍ മാറ്റാനുള്ള നടപടികള്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് കെട്ടിട വിഭാഗവും വിവിധ  ഓഫീസുകള്‍ക്ക് കത്ത് നല്‍കും. കോടതികളും ഒട്ടേറെ സര്‍ക്കാര്‍ ഓഫീസുകളും അധികം വൈകാതെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്നും മാറ്റും.

കെട്ടിടത്തിന്റെ ഉറപ്പ് വിലയിരുത്തുന്നതിനായി ജനുവരിയിലാണ് കെ.എച്ച്.ആര്‍.ഐ ബലപരിശോധന നടത്തിയത്. വിവിധ ഭാഗങ്ങളില്‍ നിന്നും കോണ്‍ക്രീറ്റ് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പ്ലാസ്റ്ററിംഗ് ഉള്‍പ്പെടെയുള്ളവ ഇളക്കിയാണ് പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ ഉള്‍പ്പെടെ ഇളകിയ നിലയിലാണ്. വിള്ളല്‍ വീണ തൂണുകളും കോണ്‍ക്രീറ്റ് അടര്‍ന്നുമാറി കമ്പികള്‍ തുരുമ്പെടുത്ത് നില്‍ക്കുന്ന ഭാഗങ്ങളും  കെട്ടിടത്തില്‍ പലയിടത്തായി കാണാം. അഞ്ച് നിലയുള്ള കെട്ടിടത്തിന് നാല്പത്തിയൊന്നുവര്‍ഷത്തെ പഴക്കമുണ്ട്.

ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രെറ്റ് കോടതി പ്രവര്‍ത്തിക്കുന്നത് മൂന്നാം നിലയിലാണ്. താലൂക്ക് ഓഫീസ്,പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസ്,ഗവണ്‍മെന്‍റ് പ്ലീഡറുടെ ഓഫീസ്, റവന്യു റിക്കവറി ഓഫീസ്, ജില്ലാ പ്രോബെഷന്‍ ഓഫീസ്, സഹകരണ ഓഡിറ്റ് അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസ് ,സാമ്പത്തിക സ്ഥിതി വിവര കണക്ക് ഓഫീസ്,പൊതുമരാമത്ത് കെട്ടിട വിഭാഗം തുടങ്ങി മുപ്പതോളം ഓഫീസുകള്‍ ആണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. 500 ല്‍ അധികം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന് ആളുകളും  ഇവിടെ വന്നുപോകുന്നു. ഇത്രയും ഓഫീസുകള്‍ എവിടേയ്ക്ക് മാറ്റും എന്നതിലും ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്. ചില ഓഫീസുകള്‍ക്ക് സ്ട്രോങ്ങ്‌ റൂം ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ആവശ്യമാണ്. പല ഓഫീസുകള്‍ക്കും പുതിയ ഇടം തേടി തുടങ്ങിയിരിക്കുകയാണ് വിവിധ വകുപ്പുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....