ലോക കേരളസഭ നിർത്തലാക്കുവാനുള്ള തീരുമാനം സ്വാഗതാർഹം : പ്രവാസി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരു പ്രയോജനവും ചെയ്യാത്തതും പ്രവാസികളിലെ വരേണ്യ വർഗ്ഗത്തെ പ്രതിനിധീകരിക്കുന്നതുമായ പിണറായി സർക്കാർ രൂപീകരിച്ച ലോക കേരള സഭ പിരിച്ചുവിട്ട വി.ഡി.സതീശൻ സർക്കാർ നടപടി സ്വാഗതാർഹവും പ്രവാസി താല്പര്യങ്ങൾ സംരക്ഷിക്കുന്നതുമാണെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ല പ്രവർത്തക യോഗം വിലയിരുത്തി. കോവിഡ് സാഹചര്യം, സ്വദേശിവത്ക്കരണം, ഊർജ്ജിത നിതാഖത്ത് എന്നിവ മൂലം ആയിരക്കണക്കിന് പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയിട്ടും അവർക്ക് നിരുപാധിക പെൻഷൻ, തൊഴിൽ, പുന:രധിവാസ പദ്ധതികൾ എന്നിവ നടപ്പിലാക്കാതെ ലോക കേരള സഭകളുടെ പേരിൽ കോടിക്കണക്കിന് രൂപ മുൻ സർക്കാർ ധൂർത്തടിച്ചു.

ഇതിന്റെ നടത്തിപ്പിലെ അഴിമതിയും ധൂർത്തും അന്വേഷിച്ച് നടപടികൾ സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിവന്ന പ്രവാസികളെക്കൂടി അംഗങ്ങളാക്കണമെന്നും ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഇപ്പോഴുള്ള 60 വയസ് എന്നത് 70 ആക്കി ഉയര്‍ത്തണമെന്നും പ്രവാസി കോൺഗ്രസ് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മോനി ജോസഫ്, കോശി ജോർജ്ജ്, ഷിബു റാന്നി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രണ്ട് എക്സ് – ഓഫീസ് ലീഡേഴ്‌സ് അസോസിയേഷൻ – രാജീവൻ പി.കെ. പ്രസിഡന്റ് –...

0
കോട്ടയം : കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെയും...

സൗദിയിൽ വീണ്ടും ആക്രമണം നടത്തി ഹൂതികൾ ; 2 ബാലിസ്റ്റിക്ക് മിസൈലുകൾ തകർത്തു

0
റിയാദ് : സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം. പ്രധാനമായും തെക്കൻ...

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്, ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് ; മാധ്യമപ്രവർത്തകരോട്...

0
കൊച്ചി : മുഖ്യമന്ത്രി വി.ഡി. സതീശനോട് ചോദ്യം ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ...

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു ; ആക്രമണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ,...

0
വടകര : വടകര എം.ഡി.എം.എ. കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര...