ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ തിരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുന്‍ പ്ലാനിങ്ങ് ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ ചെയര്‍മാനും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അംഗങ്ങളുമാണ്. രണ്ട് വര്‍ഷത്തെ കാലാവധിയാണ് കമ്മീഷനുള്ളത്. പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും ധനസ്ഥിതി അവലോകനം ചെയ്ത് കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിക്കും. പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും നല്‍കാവുന്ന വിവിധതരം നികുതി, തീരുവ, ചുങ്കം, ഫീസ് എന്നിവ നിര്‍ണയിക്കും. പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി നേരിടുന്ന വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതിന് സാമ്പത്തിക നയരൂപീകരണം നിര്‍ദ്ദേശിക്കും. ദുരന്തനിവാരണത്തിന് ഫലപ്രദമായ സംഭാവന നല്‍കാന്‍ പ്രദേശിക സര്‍ക്കാരുകളെ പ്രാപ്തരാക്കും.
അഡീഷണല്‍ സെക്രട്ടറി ( കമ്മീഷന്‍ സെക്രട്ടറി) 1, ജോയിന്റ് സെക്രട്ടറി 1, അണ്ടര്‍ സെക്രട്ടറി 1, അക്കൗണ്ട്‌സ് / സെക്ഷന്‍ ഓഫീസര്‍ -3, അസിസ്റ്റന്റ് 9, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് 3, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് 3, ഓഫീസ് അറ്റന്‍ഡന്റ് 3, പാര്‍ട്ട് ടൈം സ്വീപ്പര്‍ 1, ഡ്രൈവര്‍ 1 എന്നിങ്ങനെ തസ്തികകള്‍ സൃഷ്ടിക്കും. ധനകാര്യവകുപ്പില്‍ നിന്നുള്ള ജീവനക്കാരെയാണ് കമ്മീഷന്റെ ഓഫീസിലേക്ക് അനുവദിക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...