ന്യൂഡൽഹി : സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. കേന്ദ്ര മാനവവിഭവവകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാല്‍ നിഷാങ്കാണ് ഇതുമായി ബന്ധപ്പെട്ട വിവരം അറിയിച്ചത്.
ഔദ്യോഗിക വെബ്‌സൈറ്റായ cbseresult.nic.in. യിലൂടെയാണ് പരീക്ഷാഫലം അറിയാനാകുക. 18 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സിബിഎസ്‌ഇ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 88.78 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്.