കൊച്ചി : ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഇഎംസിസിയുമായ് സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട കരാറിലെ ചട്ടലംഘനങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലയുമായി ബന്ധപ്പെട്ടാണോ കരാര്‍ എന്ന് പരിശോധിക്കും. തീരത്ത് നിന്ന് 14 നോട്ടിക്കല്‍ മൈലിന് അകലെ ഉള്ള മേഖലയെ ബാധിക്കുന്ന വിഷയത്തില്‍ കേന്ദ്ര അനുമതി തേടാത്തത് വീഴ്ചയാണെന്ന് വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ കേന്ദ്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ഉണ്ടായോ എന്നായിരിക്കും പരിശോധിക്കുന്നത്.
ആഴക്കടല്‍ മത്സ്യബന്ധന വിവാദം : സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട കരാറിലെ ചട്ടലംഘനങ്ങള്‍ കേന്ദ്രം പരിശോധിക്കുന്നു
RECENT NEWS
Advertisment