കോവിഡ് പരിശോധന നാലുതവണ ; പ്രവാസികള്‍ക്ക് യാത്ര ദുരിതമാകുന്നു

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഇന്ത്യയിലേക്കുള്ള പുതിയ യാത്രാനിബന്ധനകള്‍ പ്രവാസികള്‍ക്ക് ഇരട്ടപ്രഹരമായി. യു.എ.ഇ.യില്‍നിന്ന് നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ 72 മണിക്കൂറിനകമുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ഫലം കൈയിലുണ്ടായിരിക്കണം എന്നതാണ് പുതിയ ചട്ടം. ഇതുപ്രകാരം യു.എ.ഇ.യില്‍ 150 ദിര്‍ഹം (ഏകദേശം 3000 രൂപ) നല്കി കോവിഡ് പരിശോധന നടത്തണം. നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ത്തന്നെ 1800 വരെ രൂപ ചെലവിട്ട് വീണ്ടും പരിശോധന നടത്തണം. 72 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ഫലം കൈയിലുള്ളവര്‍ക്ക് വന്നിറങ്ങുമ്പോള്‍ത്തന്നെ വീണ്ടും പരിശോധന നടത്തണമെന്ന് ചുരുക്കം. പിന്നീട് ഏഴുദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് വീണ്ടും കോവിഡ് പരിശോധന നടത്തണം.

അധികദിവസം നാട്ടില്‍ നില്‍ക്കുന്ന ഒരുപ്രവാസിയെ സംബന്ധിച്ച് തിരിച്ചുകയറുമ്പോള്‍ നാലാമതും പരിശോധന നടത്തേണ്ടിവരുന്നു. ചുരുക്കത്തില്‍ നാലോ അഞ്ചോ പേരടങ്ങുന്ന ഒരു ഇടത്തരം കുടുംബം ഇപ്പോള്‍ നാട്ടിലേക്ക് പോയാലുണ്ടാകുന്ന ആര്‍.ടി.പി.സി.ആര്‍. ചെലവുതന്നെ വലിയൊരു തുക വരും.
ഇതുവരെ യു.എ.ഇ.യില്‍നിന്ന് നാട്ടിലേക്കുപോകുന്നതിന് കോവിഡ് പരിശോധന ആവശ്യമുണ്ടായിരുന്നില്ല. നാട്ടില്‍ചെന്ന് ക്വാറന്റീന്‍ കഴിഞ്ഞശേഷമാണ് പരിശോധന നടത്തിയിരുന്നത്. കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുള്ളവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കണമെന്നത് പ്രവാസികള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. മാത്രമല്ല, ‘എയര്‍ സുവിധ’ ആപ്പില്‍ പുറപ്പെടുന്നതിനുമുമ്പ് രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ കാലതാമസം നേരിടുന്നതായും പരാതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...