ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹി ചെങ്കോട്ടയില്‍ ആക്രമണം അഴിച്ച് വിട്ട കേസിലെ പ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജനുവരി 26ലെ റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിയില്‍ അക്രമ സംഭവങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നാണ് ദീപ് സിദ്ദുവിനെതിരായ കുറ്റം. ദീപ് സിദ്ദുവും ഇഖ്ബാല്‍ സിങ്ങും ചേര്‍ന്നാണ് കര്‍ഷകരെ ചെങ്കോട്ടയിലേക്ക് നയിച്ചതെന്നാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചെങ്കോട്ടയിലെത്തി പതാക ഉയര്‍ത്തുകയായിരുന്നു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ കര്‍ഷക സമരം അട്ടിമറിക്കാന്‍ നടന്ന നീക്കത്തിന്റെ ഭാഗമാണെന്നാരോപിച്ച് കര്‍ഷക സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ഒളിവിലായിരുന്ന ദീപ് സിദ്ദുവിനെ ഫെബ്രുവരി ഒന്‍പതിനാണ് രാജസ്ഥാനിലെ കര്‍ണാലില്‍ നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. സിദ്ദുവിനെയും മറ്റു മൂന്നുപേരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാതിതോഷികവും പ്രഖ്യാപിച്ചിരുന്നു.