ചെങ്കോട്ടയില്‍ ആക്രമണം ; കേസിലെ പ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദുവിന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്​ടര്‍ റാലിക്കിടെ ഡല്‍ഹി ചെങ്കോട്ടയില്‍ ആക്രമണം അഴിച്ച്‌ വിട്ട കേസിലെ പ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജനുവരി 26ലെ റിപ്പബ്ലിക് ദിന ട്രാക്​ടര്‍ റാലിയില്‍ അക്രമ സംഭവങ്ങള്‍ക്ക്​ പ്രേരിപ്പിച്ചുവെന്നാണ്​ ദീപ്​ സിദ്ദുവിനെതിരായ കുറ്റം. ദീപ്​ സിദ്ദുവും ഇഖ്​ബാല്‍ സിങ്ങും ചേര്‍ന്നാണ്​ കര്‍ഷകരെ ചെ​ങ്കോട്ടയിലേക്ക്​ നയിച്ചതെന്നാണ്​ ഡല്‍ഹി ക്രൈം ബ്രാഞ്ച്​ കണ്ടെത്തിയത്.

റിപ്പബ്ലിക്​ ദിനത്തില്‍ കര്‍ഷകരുടെ ട്രാക്​ടര്‍ റാലിക്കിടെ സിദ്ദുവിന്റെ  നേതൃത്വത്തില്‍ ഒരു സംഘം ചെങ്കോട്ടയിലെത്തി പതാക ഉയര്‍ത്തുകയായിരുന്നു. ദീപ്​ സിദ്ദുവിന്റെ  നേതൃത്വത്തില്‍ കര്‍ഷക സമരം അട്ടിമറിക്കാന്‍ നടന്ന നീക്കത്തിന്റെ  ഭാഗമാണെന്നാരോപിച്ച്‌ കര്‍ഷക സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഇതേ തുടര്‍ന്ന് ഒളിവിലായിരുന്ന ദീപ്​ സിദ്ദുവിനെ ഫെബ്രുവരി ഒന്‍പതിനാണ് രാജസ്​ഥാനിലെ കര്‍ണാലില്‍ നിന്ന്​ ഡല്‍ഹി പോലീസ്​ ​ അറസ്റ്റ്​ ചെയ്​തത്​. സിദ്ദുവിനെയും മറ്റു മൂന്നുപേരെയും കുറിച്ച്‌​ വിവരം നല്‍കുന്നവര്‍ക്ക്​​ ഒരു ലക്ഷം രൂപ പാതിതോഷികവും പ്രഖ്യാപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...