ദീപക്കിനെ ഗോവയിൽ നിന്ന് വടകര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മേപ്പയ്യൂരിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദീപക്കിനെ ഗോവയിൽ നിന്ന് വടകര ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം ദീപകിനെ പയ്യോളി കോടതിയിൽ ഹാജരാക്കും. സ്വർണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയ ഇർഷാദിന്‍റെ മൃതദേഹം ദീപക്കിന്‍റെത് എന്ന് കരുതി സംസ്‌കരിച്ചിരുന്നു. ദീപക്കിന്‍റെ ബന്ധുക്കളും സ്റ്റേഷനിലെത്തി. ഏഴ് മാസം മുമ്പ് കാണാതായ ദീപക്കിനെ ഇന്നലെയാണ് ഗോവയിൽ നിന്ന് കണ്ടെത്തിയത്. ദിപക്കിനെ തിരിച്ചെത്തിക്കാൻ കോഴിക്കോട് റൂറൽ പോലീസ് സംഘം ഗോവയിലെത്തി. കഴിഞ്ഞവർഷം ജൂൺ ഏഴു മുതലാണ് ദീപക്കിനെ കാണാതായത്. ദീപക് ആണെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം ബന്ധുക്കൾ സംസ്‌കരിച്ചിരുന്നു.

ജൂൺ ഏഴിന് ജോലിക്ക് പോയ ശേഷമാണ് ദീപക്കിനെ കാണാതാവുന്നത്. ജൂൺ 19ഓടെ പരാതിയുമായി കുടുംബം രംഗത്തെത്തി. തുടർന്ന് ലോക്കൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടെയാണ് ജൂലൈ 17ന് വാടിക്കൽ കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്. സംശയം തോന്നിയ പോലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി. ഇവർ ദീപക്കിന്റേതാണെന്ന് തിരിച്ചറിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങുകയും സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഡി.എൻ.എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും നേരത്തെ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട കാണാതായ പന്തീരിക്കര സ്വദേശി ഇർഷാദിന്റേതാണെന്നും കണ്ടെത്തുകയായിരുന്നു.

തുടർന്നാണ് ദീപക് എവിടെയെന്ന ചോദ്യം വീണ്ടുമുയർന്നത്. ഇതോടെ രണ്ട് മാസം മുമ്പ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. ഇവർ നടത്തിയ അന്വേഷണത്തിൽ ദീപക് ഗോവയിലുണ്ടാകാമെന്ന സൂചന ലഭിച്ചു. തുടർന്ന് ദീപക്കിന്‍റെ ചിത്രങ്ങളുൾപ്പെടെ അയച്ചുകൊടുക്കുകയും നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് യുവാവിനെ കണ്ടെത്തിയെന്ന വിവരങ്ങൾ കേരളാ പോലീസിന് ലഭിക്കുന്നതും ഇക്കാര്യം സ്ഥിരീകരിക്കുന്നതും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാഹനാപകടങ്ങളിൽ ചികിത്സാച്ചെലവ് ഒന്നരലക്ഷം നൽകും ; കേന്ദ്ര പദ്ധതി പിഎം രാഹത്ത് നടപ്പാക്കി കേരളം

0
തിരുവനന്തപുരം : വാഹനാപകടങ്ങളിൽ ഗുരുതരപരിക്കേൽക്കുന്നവർക്ക് ഒന്നരലക്ഷം രൂപ ചികിത്സാച്ചെലവ് ഉടൻ അനുവദിക്കുന്ന...

കർണാടകയിൽ ബസ് കാത്തുനിന്ന യുവതിയെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി ; പ്രതി രക്ഷപെട്ടു

0
ബെംഗളൂരു : കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ബിസി റോഡിലെ...

സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി ഉത്തരവിറക്കി സർക്കാർ....

കുമ്പഴയില്‍ വീണ്ടും വാഹനാപകടം : ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ചു – വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട : കുമ്പഴയില്‍ ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....