ദീപാവലി മുഹൂർത്ത വ്യാപാരത്തിന് ഓഹരി വിപണിയിൽ മികച്ച പ്രതികരണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദീപാവലി മുഹൂർത്ത വ്യാപാരത്തിന് ഓഹരി വിപണിയിൽ മികച്ച പ്രതികരണം. സെൻസെക്സ് 295 പോയിന്‍റും നിഫ്റ്റി 87 പോയിന്‍റും നേട്ടമുണ്ടാക്കി. ഒരു മണിക്കൂറായിരുന്നു മുഹൂർത്ത വ്യാപാരം. കൊവിഡ് ആശങ്കക്കിടെ വീണ്ടുമെത്തിയ ദീപാവലി മുഹൂർത്ത വ്യാപാരം സംവത് 2078 ഓഹരി വിപണികൾ മോശമാക്കിയില്ല. കഴിഞ്ഞ ദിവസം നഷ്ടത്തിൽ ക്ലോസ് ചെയ്ത മുംബൈ ഓഹരി സൂചിക സെൻസെക്സ് 350 പോയിന്‍റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 100 പോയന്‍റും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

വൈകീട്ട് 6.15 മണി മുതല്‍ 7.15 വരെയായിരുന്നു മുഹൂർത്ത വ്യാപാരം. പുതുവർഷാരംഭത്തിൽ ഈ സമയത്ത് വാങ്ങിക്കുന്ന ഓഹരികൾ വർഷം മുഴുവൻ നേട്ടം സമ്മാനിക്കുമെന്നാണ് വിശ്വാസം. മുഹൂർത്ത വ്യാപാരത്തില്‍ വാഹന, ബാങ്കിംഗ് സെക്ടറിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. മിഡ് കാപ്, സ്മോൾ കാപ് ഓഹരികളും മോശമാക്കിയില്ല. ഐഷർ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. മുഹൂർത്ത വ്യാപരത്തിനായി സംസ്ഥാനത്തെ ഓഹരി ഇടപാട് സ്ഥാപനങ്ങളും വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....