Saturday, April 26, 2025 3:36 pm

നന്മയുടെ പ്രകാശം പരത്തി ഇന്ന് ദീപാവലി ; എല്ലാവര്‍ക്കും പത്തനംതിട്ട മീഡിയായുടെ ദീപാവലി ആശംസകള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ദീപപ്രഭയില്‍ അണിഞ്ഞൊരുങ്ങുകയാണ് ഭാരതം. നന്മയുടെ പ്രകാശം പരത്തി ദീപാവലി വന്നെത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. പേരുപോലെ തന്നെ ദീപങ്ങളുടെ ഉത്സവമാണ്. ഈ  ആഘോഷവേളയില്‍ ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും പത്തനംതിട്ട മീഡിയായുടെ ദീപാവലി ആശംസകള്‍ നേരുന്നു.

തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ചെരാതുകളില്‍ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങള്‍ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം പൂര്‍വാധികം ഭംഗിയാക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. തിന്‍മയ്ക്ക് മേല്‍ നന്‍മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്. അതുകൊണ്ടുതന്നെ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്. ഹിന്ദു, ജൈന, സിഖ് മതവിശ്വാസികളാണ് മുഖ്യമായും ദീപാവലി ആഘോഷിക്കുന്നത്.

ദീപാവലി ആഘോഷിക്കുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്‍ 14-വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ സ്മരിക്കുന്നതാണ് വിശ്വാസങ്ങളിലൊന്ന്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായും ദീപാവലിയെ കാണുന്നവരുണ്ട്. ജൈനമത വിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതും ദീപാവലി ദിവസമാണ്. പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ അതില്‍നിന്നു മഹാലക്ഷ്മി ഉയര്‍ന്നു വന്ന ദിവസമാണു ദീപാവലി എന്നതാണ് മറ്റൊരു വിശ്വാസം. അതുകൊണ്ട് ഈ ദിവസം ലക്ഷ്മീപൂജക്കും പ്രധാനമാണ്.

കഥകള്‍ക്കുമപ്പുറം ഒരു ജനതയെ ഒറ്റ കുടക്കീഴിലെത്തിക്കുന്ന നന്‍മയുടെ വെളിച്ചം പരത്തുന്ന ഉത്സവം തന്നെയാണ് ദീപാവലി എന്ന് നിസംശയം പറയാം. തിന്‍മയ്ക്ക് മേല്‍ നന്‍മ വിജയം വരിക്കുന്നതിന്റെ ആയിരംപ്രഭ വിളിച്ചോതുന്നതാണ് ഒരോ ദീപാവലിയും. ഉത്തരേന്ത്യന്‍ ആഘോഷങ്ങളില്‍ പുതുവസ്ത്രവും മെഹന്തിയും മധുരവും ദീപാവലിക്ക് പകിട്ടേകുന്നുണ്ട്.

ശരീരത്തിന്റെ എല്ലാ ഭാഗത്തും എണ്ണ തേച്ച് പുലരും മുന്‍പേയുള്ള കുളിയാണ് ദീപാവലിയുടെ മറ്റൊരു പ്രത്യേകത. ഇത്തരത്തില്‍ കുളിച്ചാല്‍ അത് ഐശ്വര്യം വര്‍ദ്ധിപ്പക്കും എന്നതാണ് ഈ വിശ്വാസത്തിന് പുറകില്‍. ഈ ദിവസം ഐശ്വര്യ ദേവത മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും കാണപ്പെടും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് നേരം പുലരും മുന്‍പേയുള്ള എണ്ണ തേച്ച് കുളി. ഇത് സര്‍വ്വൈശ്വര്യങ്ങളിലേക്കും വാതില്‍ തുറക്കും എന്നാണ് വിശ്വാസം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നവീകരിച്ച വീടിന്റെ താക്കോൽ ദാനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

0
ചെങ്ങന്നൂർ : കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വെണ്മണി...

ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

0
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ഗുദ്ദാർ വനമേഖലയിലാണ്...

ശോഭാ സുരേന്ദ്രൻ്റെ വീടിന് മുന്നിലെ പൊട്ടിത്തെറി : 3 യുവാക്കളെ പിടികൂടി

0
തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ...

സൗദി അതിർത്തിയിൽ വൻ ലഹരിവേട്ട ; വാഹനത്തിന്റെ ഇന്ധന ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

0
റിയാദ്: സൗദി അറേബ്യയിലെ അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. റബ്...