നവീകരിച്ച വീടിന്റെ താക്കോൽ ദാനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വെണ്മണി ഈസ്റ്റ് മേഖലാ കമ്മിറ്റിയും 7ാം വാർഡ് കമ്മിറ്റിയും ചേർന്ന് പുന്തല പമ്പയ്യത്ത് കിഴക്കേതിൽ ലതാവിശ്വനാഥന്റെ നവീകരിച്ച വീടിന്റെ താക്കോൽ മന്ത്രിയും കരുണയുടെ ചെയർമാനുമായ സജി ചെറിയാൻ കൈമാറി. കരുണയുടെ ഭവന നിർമ്മാണ പദ്ധതിയിലെ 62-ാമത് വീടിനാണ് സജി ചെറിയാൻ താക്കോൽ കൈമാറിയത്. വെണ്മണ ഗ്രാമപഞ്ചായത്തിന്റെ ഭവന പുനരുദ്ധാരണ പദ്ധതി ആനുകൂല്യത്തോടൊപ്പം കരുണയുടെ സാമ്പത്തിക സഹായം കൂടി നല്കിയാണ് വാസയോഗ്യമല്ലാത്ത വീട് കോൺക്രീറ്റ് ചെയ്ത് വാസയോഗ്യമാക്കിയത്.  പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനി മോൾ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ ബി.ബാബു,​ വാർഡ് കൺവീനർ ജോസ് മത്തായി,​ എൻ.ആർ സോമൻ പിള്ള, അഡ്വ. സുരേഷ് മത്തായി, ജെയിംസ് സാമുവേൽ, കെ.എസ് ഗോപിനാഥൻ, പി.ആർ രമേശ് കുമാർ, എം.കെ ശ്രീകുമാർ, ബി.സന്തോഷ് കുമാർ, ബിനുകുമാർ വി. കെ., രാജേഷ് കെ.എൻ, രാധാകൃഷ്ണപിള്ള, എം. ഐ ബദറുദ്ദീൻ, ചന്ദ്രലേഖ .എസ്, പി.വി ശിവദാസൻ, പി.സി അജിത, റനീഷ് രാജൻ, സുമേഷ് എം, നന്ദന എന്നിവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...