മുംബൈ : ലഹരിമരുന്നു കേസില്‍ ബോളിവുഡിലെ പല പ്രമുഖരും സംശയനിഴലില്‍. നടി ദീപിക പദുകോണ്‍ നാളെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു (എന്‍സിബി) മുന്നില്‍ ഹാജരാകും. ഇന്ന് എത്താനായിരുന്നു നിര്‍ദേശമെങ്കിലും നാളെ എത്താമെന്നു നടി അറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാനായി ദീപിക മുംബൈയിലെത്തി. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്, കരിഷ്മ, അഭിഭാഷകന്‍ എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രിയാണു ചാര്‍ട്ടേഡ് വിമാനത്തില്‍ ദീപിക മുംബൈയിലെത്തിയത്. നടി രാകുല്‍ പ്രീത് സിങ്, ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശ് എന്നിവരെയും നടിമാരായ സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ നാളെയും ചോദ്യം ചെയ്യും.
അതേസമയം ബോളിവുഡിലെ 50 പ്രമുഖരുടെ പട്ടിക അന്വേഷണസംഘം തയാറാക്കുന്നതായി സൂചന. ബോളിവുഡിലെ ഒട്ടേറെ പ്രമുഖര്‍ക്ക് പലവിധ സേവനങ്ങള്‍ നല്‍കുന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ ക്വാന്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ദീപികയുടെയും സുശാന്തിന്റെയും മാനേജര്‍മാര്‍ ഈ കമ്പനി നിയോഗിച്ചവരാണ്.