സുൽത്താൻബത്തേരി: ദേശീയപാതയിൽ മുത്തങ്ങ എടത്തറയിൽ കെഎസ്ആർടിസി സ്കാനിയ ബസ്സിടിച്ച് പുള്ളിമാൻ ചത്ത സംഭവത്തിൽ വനംവകുപ്പ് സുൽത്താൻബത്തേരി കോടതിയിൽ പ്രാഥമിക റിപ്പോർട്ട് നൽകി. വന്യജീവിസംരക്ഷണനിയമത്തിൽ നായാട്ടിനുള്ള സെക്‌ഷൻ ഒൻപത് പ്രകാരം ഡ്രൈവറുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കുറിച്യാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രാഥമിക റിപ്പോർട്ട് നൽകിയത്. സെക്‌ഷൻ ഒൻപത് 16(എ) പ്രകാരം കസ്റ്റഡിയിലെടുത്ത ബസ് ഇപ്പോൾ ബത്തേരി ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലാണുള്ളത്. ഇനി കോടതിനിർദേശപ്രകാരമേ ബസ് നിരത്തിലിറക്കാനാകൂ.
ബോണ്ട് കെട്ടിവെച്ചോ, അല്ലെങ്കിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ അന്വേഷണറിപ്പോർട്ട് സമർപ്പിച്ച ശേഷമോ മാത്രമേ ബസ് വിട്ടുകിട്ടൂ. ദീർഘദൂര സർവീസായതിനാൽ നടപടികൾ വനംവകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച വൈകിട്ട് നാലിന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് ശനിയാഴ്ച രാവിലെ ആറോടെ വനമേഖല തുടങ്ങുന്ന എടത്തറയിൽ പുള്ളിമാനിനെ ഇടിച്ചത്. മാൻകൂട്ടം റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിലൊന്നിനെ ബസ്സിടിക്കുകയായിരുന്നു. റോഡിന്റെ പ്രതലത്തോട് ചേർന്ന രീതിയിലുള്ള (ലോഫ്ലോർ) ബസായതിനാൽ മാൻ അടിയിൽ കുടുങ്ങുകയും കുറച്ചുദൂരം മാനിനെ വലിച്ചിഴച്ചുകൊണ്ടുപോയെന്നുമാണ് വിവരം.
പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ബസ് നിർത്തിയത്. ഈ റൂട്ടിൽ വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നേരത്തേ ഡ്രൈവർമാർക്ക് നിർദേശം നൽകിയിരുന്നതായി കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.