ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ ഇന്ന്​ യോഗം ചേരും ; നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് കൂറ്റന്‍ റാലി

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഗാസ്സയിലെ തുടർ സൈനിക നടപടികൾക്ക്​ രൂപം നൽകാൻ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ ഇന്ന്​ യോഗം ചേരും. ഈജിപ്ത്​ മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം മന്ത്രിസഭ ചർച്ച ചെയ്യുമെങ്കിലും തീ​​വ്ര വലതുപക്ഷ മന്ത്രിമാർ കടുത്ത നിലപാട്​ തുടരുന്ന സാഹചര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാൻ ഇടയില്ലെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ഉപരോധവും ആക്രമണവും ശക്​തമാക്കി ഹമാസിന്​ മേൽ കൂടുതൽ സൈനിക സമ്മർദം തുടരാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചു. ഇസ്രായേൽ ആഭ്യന്തര യുദ്ധത്തിന്‍റെ വക്കിലാണെന്ന പ്രതിപക്ഷ ആരോപണവും നെതന്യാഹു തള്ളി. നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട്​ തെൽ അവീവിൽ പതിനായിരങ്ങൾ പ​ങ്കെടുത്ത നെതന്യാഹുവിരുദ്ധ റാലി അരങ്ങേറി.

ഗാസ്സയിൽ നിന്ന്​ ഫലസ്തീനികളെ റാമോൺ വിമാനത്താവളം വഴി വിവിധ വിദേശ രാജ്യങ്ങളിലേക്ക്​ പുറന്തള്ളുമെന്ന പ്രചാരണത്തിനെതിരെ ഗാസ്സയിലെ സർക്കാർ മാധ്യമ ഓഫീസ്​ രംഗത്തുവന്നു. ട്രംപ്​ ഭരണകൂടത്തിന്‍റെ പിന്തുണയോടെ ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം അനുവദിക്കില്ലെന്ന്​ ഗാസ്സ സർക്കാർ മുന്നറിയിപ്പ്​ നൽകി. ഗാസ്സയിൽ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 27 പേരാണ്​ ഇന്നലെ മാത്രം കൊല്ലപ്പെട്ടത്​. ഫ്രാൻസിസ്​ മാർപാപ്പയുടെ വിയോഗത്തിൽ ഫലസ്തീനിലെ ക്രൈസ്തവ, മുസ്​ലിം സമൂഹം അനുശോചിച്ചു. അധിനിവേശത്തിനും വംശഹത്യക്കും എതിരെ നിലയുറപ്പിച്ച ധീരപോരാളിയാണ്​ വിടവാങ്ങി​യതെന്ന്​ അനുശോചന സന്ദേശത്തിൽ ഹമാസ്​ വ്യക്​തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...