ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം ; മന്ത്രി പ്രിയങ്ക് ഖാർ​ഗെയ്ക്കും കോൺ​ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കോടതിയുടെ സമൻസ്

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കർണാടകയിലെ മന്ത്രി പ്രിയങ്ക് ഖാർ​ഗെയ്ക്കും കോൺ​ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കോടതിയുടെ സമൻസ്. ബെം​ഗളൂരു സിറ്റി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്-42 ആണ് ഇരുവർക്കുമെതിരേ സമൻസ് പുറപ്പെടുവിച്ചത്. പരാതിയിൽ ഇരുവർക്കുമെതിരേ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച കോടതി, ജൂലായ് 21-ന് ഇരുവരും കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വയംസേവക് സംഘ(ആർഎസ്എസ്)ത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എ. തേജസ് എന്നയാളാണ് കോടതിയെ സമീപിച്ചിരുന്നത്.

കർണാടകയിലെ കോൺ​ഗ്രസ് മന്ത്രിമാരായ പ്രിയങ്ക് ഖാർ​ഗെ, ദിനേശ് ​ഗുണ്ടുറാവു എന്നിവരേയും കോൺ​ഗ്രസ് നേതാവായ മുഹമ്മദ് നാലപ്പാടിനെയുമാണ് പരാതിയിൽ പ്രതിചേർത്തിരുന്നത്. എന്നാൽ രണ്ടാംപ്രതിയായ മന്ത്രി ദിനേശ് ​ഗുണ്ടുറാവുവിനെ കോടതി നടപടികളിൽനിന്ന് ഒഴിവാക്കി. തുടർന്നാണ് പ്രിയങ്ക് ​ഖാർ​ഗെയെ ഒന്നാംപ്രതിയാക്കിയും മുഹമ്മദ് നാലപ്പാടിനെ മൂന്നാംപ്രതിയാക്കിയും ക്രിമിനൽ കേസ് രജിസ്റ്റർചെയ്യാൻ കോടതി നിർദേശിച്ചത്. തുടർന്ന് ഇരുവർക്കുമെതിരേ സമൻസും പുറപ്പെടുവിച്ചു. കേസ് ഇനി ജൂലായ് 21-ന് കോടതി പരി​ഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...