കേരളത്തിലെ പരാജയം : പാർട്ടിയിൽ തുറന്ന ചർച്ചയും തിരുത്തൽ നടപടികളും ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെക്കുറിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയറ്റും വിശദമായ പരിശോധന നടത്തിയതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന യോഗങ്ങളിൽ പരാജയം സംബന്ധിച്ച വിമർശന-സ്വയംവിമർശനപരമായ പരിശോധനകളാണ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ പാർട്ടിക്കകത്ത് വിപുലമായ ചർച്ചകൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ജില്ലാ സെക്രട്ടറിയറ്റുകളും, നാളെയും മറ്റന്നാളുമായി ജില്ലാ കമ്മിറ്റികളും ചേരും. ഈ പരാജയവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പാർട്ടിക്കകത്ത് തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുമെന്നും, അതിലൂടെ കൃത്യമായ ഒരു കാഴ്ചപ്പാടിലേക്ക് എത്താനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായത് വലിയ പരാജയമാണെന്നും അതിന് നിരവധി കാരണങ്ങളുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. ഈ കാരണങ്ങളെല്ലാം കൃത്യമായി പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികളുമായി പാർട്ടി ഒന്നടങ്കം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും...