തൃശ്ശൂർ: കെ. മുരളീധരന്റെ തോൽവി പഠിക്കാൻ കെ.പി.സി.സി. നിയോഗിച്ച ഉപസമിതി 18-ന് ചൊവ്വാഴ്ച തൃശ്ശൂരിലെ മണ്ഡലങ്ങളിൽ തെളിവെടുപ്പിനെത്തും. രാവിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. സമിതിയംഗങ്ങളായ കെ.സി. ജോസഫ്, ടി. സിദ്ദിഖ്, ആർ. ചന്ദ്രശേഖരൻ എന്നിവരാണെത്തുക. വിലയിരുത്തലുകളും പരാതികളും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കോ ഉപസമിതിക്കോ രേഖാമൂലം എഴുതിനൽകാൻ അവസരമുണ്ടെന്ന് ഞായറാഴ്ച ചുമതലയേറ്റ തൃശ്ശൂർ ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി. പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പും ചേലക്കര തിരഞ്ഞെടുപ്പുമാണ് പാർട്ടിക്കു മുന്നിലുള്ള പ്രധാന അജൻഡകൾ. പോരായ്മകൾ തിരിച്ചറിഞ്ഞ്, പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ നടത്തും. നവമാധ്യമങ്ങളിലെ പാർട്ടിവിരുദ്ധ കുറിപ്പുകൾ 24 മണിക്കൂറിനകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.