ശമ്പളമുടക്കം ; സപ്ലൈകോയ്ക്ക് താക്കീതുമായി കമ്പനി ലോ ട്രൈബ്യൂണൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശമ്പളം മുടങ്ങിയത് ഉൾപ്പെടെ വിവിധ പരാതികളുമായി ബന്ധപ്പെട്ടു ജീവനക്കാർ സമർപ്പിച്ച ഹർജിക്കു മറുപടി സമർപ്പിക്കാത്തതിന് സിവിൽ സപ്ലൈസ് കോർപറേഷന് (സപ്ലൈകോ) നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ താക്കീത്. മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം തേടിയതിനെവിമർശിച്ച ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് ഇനി ഇത് ആവർത്തിച്ചാൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സപ്ലൈകോയുടെ അഭിഭാഷകനോട് വ്ക്തമാക്കി.ഹർജി ഏപ്രിൽ 22നു പരിഗണിച്ചപ്പോഴും സപ്ലൈകോ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെടുകയും ട്രൈബ്യൂണൽ അനുവദിക്കുകയും ചെയ്തിരുന്നു.

ഇനി ജൂലായ് 11നു കേസ് പരിഗണിക്കുന്നതിനു 2 ദിവസം മുമ്പ് രേഖാമൂലം മറുപടി സമർപ്പിക്കണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചു. സപ്ലൈകോയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ അന്വേഷണവും ഓഡിറ്റും ആവശ്യപ്പെട്ട് സപ്ലൈകോ നാഷണൽ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ആർ.വിജയകുമാറും സഹപ്രവർത്തകരുമാണ് മാർച്ചിൽ ഹർജി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...