Wednesday, May 7, 2025 10:57 pm

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ നടപടികളില്‍ നിന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പിന്‍വാങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വീട്ടില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ നടപടികളില്‍ നിന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പിന്‍വാങ്ങി. സംഭവത്തില്‍ ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നും സാധാരണ നടപടിക്രങ്ങളുടെ ഭാഗമായാണ് പരാതി കിട്ടിയപ്പോള്‍ സ്ഥലം സന്ദര്‍ശിച്ചതെന്നും കമ്മിഷന്‍ അംഗം കെ. നസീര്‍ വ്യക്തമാക്കി.

ബാലാവകാശം സംബന്ധിച്ച്‌ ബന്ധുക്കള്‍ നല്‍കിയ പരാതി അന്നു തന്നെ തീര്‍പ്പാക്കിയെന്നും നസീര്‍ പറയുന്നു. ബെംഗളുരു മയക്ക് മരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി ബിനീഷിന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയത്. ബനീഷിന്റെ ഭാര്യയും മകളും മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ പരിശോധന നീണ്ടതോടെ കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നു കാട്ടി ബന്ധുക്കള്‍ ബാലാവകാശ കമ്മിഷനെ സമീപിച്ചു. തുടര്‍ന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ബിനീഷിന്റ വീട്ടിലെത്തി.

കമ്മീഷന്‍ എത്തിയതിനു പിന്നാലെ ബിനീഷിന്റെ ഭാര്യയും കുഞ്ഞും വീടിന് പുറത്തേക്ക് വരുകയും രണ്ടരവയസ്സുള്ള കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും ആരോപിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ ഇ.ഡിയോട് വിശദീകരണം തേടി. എന്നാല്‍ ഇക്കാര്യത്തില്‍ ഇ.ഡി വിശദീകരണമെന്നും നല്‍കാന്‍ തയാറായില്ല. ഇതിനു പിന്നാലെയാണ് പരാതി അന്നു തന്നെ തീര്‍പ്പാക്കിയെന്ന് കമ്മിഷന്‍ അംഗം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കമ്മീഷന്റെ ഇടപെടലിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പരാതി കിട്ടിയുടന്‍ സ്ഥലത്തെത്തിയ കമ്മിഷന്‍ വാളയാര്‍ കേസില്‍ എവിടെയായിരുന്നെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എറണാകുളം ഏലൂരിൽ ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു

0
കൊച്ചി: എറണാകുളം ഏലൂരിൽ ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ആലുവ കുന്നുംപുറം...

പ്രവാസി സമൂഹം കേരളത്തിന്റെ നട്ടെല്ല് : റിങ്കു ചെറിയാൻ

0
റാന്നി : കേരളത്തിന്റെ ഏറ്റവും വലിയ കരുത്താണ് പ്രവാസി സമൂഹം എന്നും...

ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരു – ദില്ലി വിമാനത്തിൽ നിന്ന് ബോർഡ് ചെയ്ത യാത്രക്കാരനെ...

0
ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരു - ദില്ലി വിമാനത്തിൽ നിന്ന്...

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ അഭ്യർത്ഥിച്ച് എൻഐഎ

0
ദില്ലി : പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ അഭ്യർത്ഥിച്ച് എൻഐഎ....