ആലപ്പുഴ: മഅ്ദനി നീതി ഫോറത്തില്‍നിന്ന് രാജി വെക്കുന്നതായി ഐ.എന്‍.എല്‍ ജില്ല ജനറല്‍ സെക്രട്ടറി ബി. അന്‍ഷാദ് പ്രസ്താവനയില്‍ അറിയിച്ചു. മഅ്ദനിയുടെ ജീവന് രക്ഷിക്കാന്‍ എന്ന പേരില്‍ മുതലക്കണ്ണീരൊഴുക്കി സംഘടനകളുമായി ചിലര്‍ രംഗത്തുവന്നത് തട്ടിപ്പാണ്.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സമുദായത്തെ മുന്നില്‍ നിര്‍ത്തി വിലപറയാന്‍ മെനഞ്ഞ നാടകക്കമ്പിനിയാണിത്. ഇവരുടെ ഗൂഢതന്ത്രം തിരിച്ചറിയണമെന്നും ചില ഉന്നത വ്യക്തിത്വങ്ങള്‍ ഇക്കൂട്ടരുടെ കെണിയില്‍ കുടുങ്ങിയിട്ടുണ്ടെന്നും സമുദായ നേതൃത്വം ഇത് ഗൗരവമായി കണ്ട് അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.