ബന്ധുക്കളായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

>പത്തനംതിട്ട : ബന്ധുക്കളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഏനാത്ത് നെടുമൺ മാങ്കൂട്ടം പള്ളിയയ്യത്തു വീട്ടിൽ ജോസഫ് മകൻ രാജു (29) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ രണ്ടുകേസ്‌ രജിസ്റ്റർ ചെയ്തു. 2019 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്. അടുത്ത രക്തബന്ധുക്കളായ പെൺകുട്ടികൾക്ക് നേരെയാണ് ഗുരുതരമായ ലൈംഗികാതിക്രമം പ്രതി കാട്ടിയത്. പ്രതിയുടെ വീട്ടിൽ വെച്ചായിരുന്നു പീഡനം.

ഇന്നലെ പകൽ 11 മണിക്ക് ഏനാത്ത് പോലീസ് ഇൻസ്‌പെക്ടർ പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതപ്പെടുത്തിയതോടെ പ്രതി പോലീസിന്റെ വലയിൽ കുടുങ്ങുകയായിരുന്നു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടക്കൊപ്പം എസ് ഐ ടി സുരേഷ്, എസ് സി പി ഓ കിരൺ, സി പി ഓ മനൂപ് എന്നിവരുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...