കൊച്ചി : കൊച്ചി ഫ്ലാറ്റ് കൊലപാതകത്തില്‍ പ്രതി അർഷാദ് കുറ്റം സമ്മതിച്ചു. കൊലപാതകം നടത്തിയത് താൻ ഒറ്റയ്ക്കാണെന്നാണ് പ്രതിയുടെ മൊഴി. കുറച്ചുനാളായി ലഹരിക്കടിമയായ അർഷാദ് കൊല്ലപ്പെട്ട സജീവന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പണം നൽകാനുണ്ടായിരുന്നു. ഇത് തിരികെ കിട്ടണമെന്ന് സജീവ് വാശിപിടിച്ചതോടെയാണ് ക്രൂരമായി മർദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയും ചെയ്തത്.
കൃത്യത്തിന് ശേഷം മൃതദേഹം റൂമിനകത്തെ പൈപ്പ് ഡെക്ടിനകത്തേക്ക് തളളിവെച്ചു. ഇന്നലെ ഫ്ലാറ്റിലെത്തി പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. കൊലപാതകം നടത്തിയത് അർഷാദാണെങ്കിലും മൃതദേഹം മാറ്റാൻ മറ്റാരോ സഹായിച്ചുവെന്നാണ് പോലിസ് സംശയിക്കുന്നത്.