പശുസംരക്ഷരണത്തിന്റെ പേരില്‍ ഇതുവരെ അഞ്ച് പേരെ തല്ലിക്കൊന്നിട്ടുണ്ടെന്ന് രാജസ്ഥാനിലെ ബിജെപി മുന്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : പശുസംരക്ഷരണത്തിന്റെ പേരില്‍ ഇതുവരെ അഞ്ച് പേരെ തല്ലിക്കൊന്നിട്ടുണ്ടെന്ന് രാജസ്ഥാനിലെ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ജ്ഞാന്‍ ദേവ് അഹുജ. പെഹ്ലു ഖാന്‍, റക്ബര്‍ ഖാന്‍ കൊലപാതകങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് അഹുജയുടെ കൊലവിളി പ്രഖ്യാപനം. പശുവിനെ കശാപ്പ് ചെയ്യുന്നത് ആരായാലും കൊല്ലാന്‍ ജനക്കൂട്ടത്തോട് അദ്ദേഹം ആഹ്വാനം ചെയ്യുന്നുമുണ്ട്. 2017ലും 2018ലുമാണ് രക്ബര്‍ ഖാനെയും പെഹ്ലു ഖാനെയും സ്വയംപ്രഖ്യാപിത പശു സംരക്ഷകര്‍ കൊന്നത്.

ജ്ഞാന്‍ ദേവ് അഹുജ എംഎല്‍എ ആയിരുന്ന രാംഗഢ് പ്രദേശത്തായിരുന്നു ഈ കൊലപാതകങ്ങള്‍. അന്ന് ബിജെപിയായിരുന്നു സംസ്ഥാന ഭരണകര്‍ത്താക്കള്‍. കൊല്ലാന്‍ അനുയായികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണെന്ന് അഹുജ പറഞ്ഞു. അവര്‍ കേസില്‍ കുറ്റവിമുക്തരാകുകയും ജാമ്യം ഉറപ്പാക്കുകയും ചെയ്യും. പെഹ്ലു ഖാന്‍ വധക്കേസിലെ എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിക്ക് മുമ്പാകെയുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...