കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുകയും അശാസ്ത്രീയമായ ലേബര്‍കോഡുകള്‍ നടപ്പാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴിലാളി ദ്രോഹമാണ് നടത്തുന്നതെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിച്ച് നടപ്പിലാക്കുക, തൊഴിലാളി താല്പര്യങ്ങള്‍ ബലികഴിക്കുന്ന ലേബര്‍ കോഡ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോന്നി ടെലിഫോണ്‍ ഭവന് മുന്നില്‍ നടത്തിയ കൂട്ട ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് കുത്തക കമ്പനികളെ ശതകോടീശ്വരന്മാരാക്കുന്നതിനുള്ള നയപരിപാടികളും നിയമങ്ങളും പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്‍ഡ്യയിലെ കോടിക്കണക്കിന് വരുന്ന തൊഴിലാളികളുടെയും സാധാരണക്കാരുടെയും താല്പര്യങ്ങള്‍ക്ക് എതിരാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്‍റ് തട്ടയില്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.റ്റി.സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്‍റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്റര്‍, ഡി.സി.സി ഭാരവാഹികളായ സജി കൊട്ടക്കാട്, എസ്.സന്തോഷ് കുമാര്‍, റോയിച്ചന്‍ എഴിക്കകത്ത്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരായ ആര്‍.ദേവകുമാര്‍, പ്രവീണ്‍ പ്ലാവിളയില്‍, ഡി.കെ.ടി.എഫ് നിയോജകമണ്ഡലം പ്രസിഡന്‍റ് അജയന്‍പിള്ള ആനിക്കനാട്ട്, ജി.ശ്രീകുമാര്‍, വല്ലാറ്റൂര്‍ വാസുദേവന്‍പിള്ള, റോജി എബ്രഹാം, ബി.രേഷ്മ, ശ്യാം എസ്.കോന്നി, രവി കത്തില്‍, അജയകുമാര്‍, പ്രസാദ് തുമ്പമണ്‍, ഐവാന്‍ വകയാര്‍, തോമസ് കാലായില്‍, അജിത് മണ്ണില്‍, നാസര്‍ തോണ്ടമണ്ണില്‍, അജയന്‍ തണ്ണിത്തോട്, വിശ്വനാഥന്‍ നായര്‍, കാര്‍ത്തിക് മുരിങ്ങമംഗലം, നസീം കുമ്മണ്ണൂര്‍, സുജാത മോഹന്‍, കെ.ആര്‍.ഉഷ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...