കണ്ണൂർ: അഴീക്കോട് ആനിവയലിൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്‌ണനാണ് (24) മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ഇൻസ്റ്റഗ്രാമിൽ കുളത്തിൻ്റെ ദൃശ്യങ്ങൾ കണ്ട് പെൺ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു അനിരുദ്ധ്. എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയാണ് അനിരുദ്ധ്. സുഹൃത്തിനെ കരയ്ക്ക് നിർത്തി കുളത്തിലിറങ്ങിയ അനിരുദ്ധ് മുങ്ങി പോകുകയായിരുന്നു. സുഹൃത്തിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























