ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വീണ്ടും വെടിവയ്പ്. ജരോദ കലാന് മേഖലയിലാണ് പോലീസിന് നേരെ ഗുണ്ടകള്‍ വെടിയുതിര്‍ത്തത് . എന്നാല്‍, ഏറ്റുമുട്ടലില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് ഡല്‍ഹിയില്‍ കോടതി മുറിക്കുള്ളില്‍ നടന്ന വെടിവെപ്പില്‍ ഗുണ്ടാതലവനടക്കം മൂന്നു പേര് കൊല്ലപ്പെട്ടിരുന്നു.
കൊടും കുറ്റവാളി ജിതേന്ദര്‍ ഗോഗിക്ക് നേരെ അഭിഭാഷക വേഷത്തിലെത്തിയ രണ്ട് അക്രമികളാണ് വെടിവെച്ചത് .പോലീസ് നടത്തിയ ഏറ്റുമുട്ടലിലാണ് അക്രമികളെ വധിച്ചത്. അതെ സമയം സുരക്ഷാ വീഴ്ചയില്‍ ഡല്‍ഹി പോലീസിനെതിരെ അതി രൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത് .