ഡല്‍ഹി : എയിംസിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് തുടര്‍ന്നാണ് സമരം നിര്‍ത്തിയത്. സമരത്തിന് എതിരെ എയിംസ് അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു.
കോടതി ഉത്തരവിനെ മാനിച്ചാണ് സമരം നിര്‍ത്തി വച്ചതെന്ന് നഴ്‌സസ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോടതിയുടെ ഇടപെടല്‍ നഴ്‌സുമാര്‍ ആവശ്യപ്പെടും. കൊവിഡ് സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ആവശ്യങ്ങള്‍ മാനേജ്‌മെന്റ് പരിഗണിക്കുന്നുണ്ടെന്നും കോടതി.