Saturday, May 10, 2025 6:57 pm

ദില്ലി വായുമലിനീകരണം ; കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദില്ലിയിലെ വായുമലിനീകരണത്തിൽ കേന്ദ്രത്തിന് അന്ത്യശാസനം നൽകി സുപ്രീംകോടതി. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കേന്ദ്രം നടപടി സ്വീകരിച്ചില്ലെങ്കിൽ സുപ്രീംകോടതി നേരിട്ട് തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. മലിനീകരണം രൂക്ഷമായ സാഹചര്യത്തിലും സ്കൂളുകൾ തുറന്ന ദില്ലി സർക്കാരിനെയും കോടതി അതിരൂക്ഷമായി വിമർശിച്ചു. പല തവണ നിർദേശങ്ങൾ നൽകിയിട്ടും മലിനീകരണം തടയാൻ നടപടികൾ സ്വീകരിക്കാത്തതിനാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സുപ്രീംകോടതി ഇന്ന് രൂക്ഷമായി വിമർശിച്ചത്.

മലിനീകരണ തോത് കുറയ്ക്കാനായി ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് നിരീക്ഷിച്ച സുപ്രീംക്കോടതി സർക്കാരുകൾ നൽകിയ ഉറപ്പ് വാക്കിൽ മാത്രം ഒതുങ്ങുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. മലിനീകരണം രൂക്ഷമായി തുടരുമ്പോൾ എന്തിനാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത് എന്ന് കോടതി ദില്ലി സർക്കാരിനോട് ചോദിച്ചു. മുതിർന്നവർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുമ്പോൾ കുട്ടികളെ പുറത്തിറക്കിയത് എന്തിനാണ് ലോക്ഡൌണിന് തയ്യാറെന്ന് അറിയിച്ചിട്ട് ഇപ്പോൾ തീരുമാനം എന്തായി. ആയിരം സിഎൻജി ബസുകൾ വാങ്ങുമെന്ന് പറഞ്ഞിട്ട് അതെവിടെ തുടങ്ങിയ ചോദ്യങ്ങൾ ദില്ലി സർക്കാരിനെതിരെ കോടതി ഉന്നയിച്ചു.

സെൻട്രൽ വിസ്ത നിർമ്മാണം തുടരുന്നതിൽ നേരത്തെ കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. ദേശീയ പ്രാധാന്യമുള്ള നിർമ്മാണമായതിനാലാണ് സെൻട്രൽ വിസ്തയെ നിർമ്മാണ വിലക്കിൽ നിന്ന് ഒഴിവാക്കിയതെന്ന് കേന്ദ്രം അറിയിച്ചു. വായുഗുണനിലവാരമുയർത്താൻ കേന്ദ്രം രൂപീകരിച്ച കമ്മീഷനെയും കോടതി വിമർശിച്ചു. മുപ്പതംഗ കമ്മീഷൻ കൊണ്ട് ഖജനാവിന് നഷ്ടമുണ്ടായതല്ലാതെ എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ക്രിയാത്മകമായ നടപടി ഉടൻ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇപ്പോൾ. തീരുമാനം അറിയിക്കാൻ സോളിസിറ്റർ ജനറൽ ഒരു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടു. നാളെ കേസ് കോടതി വീണ്ടും പരിഗണിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ...

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചു

0
ഹൈദരാബാദ്: ഇന്ത്യാ പാക് സംഘർഷ സാഹചര്യത്തിൽ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും...

അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ

0
ദില്ലി : ഇന്ത്യാ-പാക് സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക...

കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ചെന്നീർക്കര: കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ...