ഡല്‍ഹിയും പൗരത്വ ബില്ലിനെതിരെ പ്രമേയം പാസ്സാക്കി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹിയും പൗരത്വ ബില്ലിനെതിരെ പ്രമേയം പാസ്സാക്കി. ദേശീയ പൗരത്വ, ജനസംഖ്യാ പട്ടികകൾക്കെതിരെയാണ് പ്രമേയം പാസാക്കിയത്. വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക ഡല്‍ഹി നിയമസഭ സമ്മേളനത്തില്‍ മന്ത്രി ഗോപാല്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. ഡല്‍ഹിയില്‍ ജനസംഖ്യാപ്പട്ടിക നടപ്പാക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് റായി പറഞ്ഞു.

നടപ്പാക്കുകയാണെങ്കില്‍ 2010-ലെ മാതൃകയിലായിരിക്കണം. പൗരത്വപ്പട്ടികയും ജനസംഖ്യാപ്പട്ടികയും ഒരു ‘പ്രത്യേക വിഭാഗത്തെ’ മാത്രമല്ല ഭൂരിഭാഗം ജനങ്ങളെയും ബാധിക്കും. ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരം കാര്യങ്ങള്‍ നടന്നിട്ടില്ലെന്നും ഓരോ വ്യക്തികളുടെയും പൗരത്വത്തെ ചോദ്യം ചെയ്യുന്നതാണിതെന്നും ഗോപാല്‍ റായി പറഞ്ഞു.

അതേസമയം പൗരത്വം തെളിയിക്കാനായി തന്റെ പക്കല്‍ ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും അതിന്റെപേരില്‍ തടങ്കല്‍പ്പാളയത്തിലേക്ക് അയക്കുമോയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാപ്പട്ടിക, ഡല്‍ഹിയിലെ കൊറോണ വൈറസ് ബാധ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചക്കാണ് ഒരുദിവസത്തേക്ക്‌ സഭ ചേര്‍ന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവും ചര്‍ച്ചയിൽ വിഷയമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...