ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ ജോലി ചെയ്തിരുന്ന അൽ ഫലാഹ് സർവകലാശാലക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വഞ്ചന, വ‍്യാജരേഖ ചമയ്ക്കൽ അടക്കം രണ്ടു എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിലെ ക്രൈം ബ്രാഞ്ച് ഉദ‍്യോഗസ്ഥർ സർവകലാശാലയുടെ ഡൽഹിയിലെ ആസ്ഥാനത്ത് പരിശോധന നടത്തി. സർവകലാശാല ആസ്ഥാനത്ത് പോലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസ് സർവകലാശാലയ്ക്ക് നോട്ടീസ് നൽകുകയും ചില രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. യുജിസി, എൻഎഎസി എന്നിവ നേരത്തെ സർവകലാശാലക്കെതിരെ രംഗത്തെത്തിയിരുന്നു. സർവകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചെന്ന് യുജിസിയും എൻഎഎസി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























