ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് വധഭീഷണി. രേഖ ഗുപ്തയെ കൊല്ലുമെന്ന് പറഞ്ഞുള്ള ഫോൺ കോൾ ഗാസിയാബാദ് പോലീസിനാണ് ലഭിച്ചത്. ഫോണ്‍ വിളിച്ചയാളെ പോലീസ് പിടികൂടി. മദ്യലഹരിയിലാണ് പ്രതി ഫോൺ വിളിച്ചതെന്ന് പോലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ശ്ലോക് തിവാരി എന്ന 25കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി തട്ടിപ്പുകാരനാണെന്നും ഇടയ്ക്കിടെ ആൾമാറാട്ടം നടത്താറുണ്ടെന്നും പോലീസ് പറഞ്ഞു. പോലീസ് സ്പെഷ്യൽ സെൽ ഓഫീസിൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ രാത്രിയിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലെ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറായ 112 ൽ വിളിച്ചാണ് പ്രതി ഭീഷണി മുഴക്കിയത്. തുടർന്ന് ഗാസിയാബാദ് പോലീസ് ഡൽഹി പോലീസിനെ വിവരം അറിയിച്ചു. പഞ്ചവടി കോളനിയിൽ നിന്നാണ് കോൾ വന്നതെന്ന് തിരിച്ചറിഞ്ഞു. യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടിയെന്ന് ഗാസിയാബാദ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ റിതേഷ് ത്രിപാഠി പറഞ്ഞു. വധഭീഷണി മുഴക്കിയ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും എന്തായിരുന്നു ഉദ്ദേശ്യമെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























