ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

For full experience, Download our mobile application:
Get it on Google Play

വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം അതിന്റെ നിർമാതാവായി സ്വയം മാറണമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. വെല്ലൂർ വിഐടി സർവകലാശാലയുടെ 41 -ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. വിഐടി ചാൻസലർ ജി. വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റുകൾ രേഖ ഗുപ്ത വിതരണം ചെയ്തു. സർക്കാരും ബിരുദധാരികളും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ സമൂഹത്തിലെ പല പ്രധാന പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്ന് രേഖ ഗുപ്ത പറഞ്ഞു. ഐഐടി സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടുകൊണ്ട് മലിനീകരണം, ഗതാഗതക്കുരുക്ക്, മാലിന്യ സംസ്‌കരണം തുടങ്ങിയ വെല്ലുവിളികൾക്ക് നഗരം പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് ഡൽഹിയുടെ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ വ്യക്തമാക്കി.

തൊഴിൽമേഖലയിലേക്ക് പ്രവേശിക്കുന്ന ബിരുദധാരികൾ സമാനമായ പങ്കുവഹിക്കണമെന്നും, സ്വന്തം നഗരങ്ങളുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനും രാജ്യത്തിന്റെ നവീകരണത്തിനും സംഭാവന നൽകണമെന്നും അവർ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ‘ഇന്ത്യ എഐ മിഷനി’ലൂടെ സെമികണ്ടക്ടറുകൾ, കംപ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചർ, പ്രതിരോധം, ബഹിരാകാശം, ഡ്രോണുകൾ, റോബോട്ടിക്‌സ്, ബയോടെക്‌നോളജി എന്നിവയിൽ നടത്തുന്ന വൻ നിക്ഷേപങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘നിങ്ങൾ കൃത്രിമബുദ്ധിയുടെ ഉപയോക്താക്കൾ മാത്രമായിരിക്കരുത് – ഭാരതത്തിന്റെ സ്വന്തം എഐ നിർമിക്കുക,’ എന്ന് അവർ പറഞ്ഞു.

ഇന്ത്യ എഐ സാങ്കേതികവിദ്യ ഉപഭോഗം ചെയ്യുന്നതിൽ നിന്ന് അത് ഉത്പാദിപ്പിക്കുന്നതിലേക്ക് മാറുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ അവർ, ഈയൊരു മാറ്റമാണ് ബിരുദധാരികൾക്ക് തങ്ങളുടെ സംസ്ഥാനത്തിനും രാജ്യത്തിനും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവനകളിലൊന്നെന്ന് വിശേഷിപ്പിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...