ബാരാമുള്ള എംപി എഞ്ചിനീയർ റാഷിദിന് ഒക്ടോബർ 2 വരെ ഡൽഹി കോടതി ഇടക്കാല ജാമ്യം

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: ബാരമുള്ള എം.പി ഷെയ്ഖ് റാഷിദിന് ഡൽഹി കോടതിയുടെ ഇടക്കാല ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഒക്ടോബർ രണ്ട് വരെ ജാമ്യം അനുവദിച്ചത്. ഭീകരപ്രവർത്തനത്തിന് പണം നൽകിയെന്നാണ് കേസ്. ഷെയ്ഖ് റാഷിദ് എന്നറിയപ്പെടുന്ന എൻജീനിയർ റാഷിദ് 2019 മുതൽ തീഹാർ ജയിലിലാണ്. എൻ.ഐ.എയാണ് റാഷിദിനെ യു.എ.പി.എ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.കശ്മീരി വ്യവസായി സാഹൂർ വാട്ടാലി​യെ അറസ്റ്റ് ചെയ്തപ്പോഴാണ് ഭീകരപ്രവർത്തനത്തിൽ റാഷിദും ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസിലായതെന്നാണ് എൻ.ഐ.എയുടെ അവകാശവാദം.

ഇതുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ എൻ.ഐ.എ കേസെടുത്തിട്ടുണ്ട്. കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്, ലശ്കർ ഇ-ത്വയിബ സ്ഥാപകൻ ഹാഫിസ് സയീദ്, ഹിസ്ബുൾ മുജാഹിദീൻ മേധാവി സയിദ് സലാഹുദ്ദീൻ എന്നിവർക്കെതിരെയാണ് കേസ്. ഇതിൽ മാലിക് കുറ്റക്കാരനെന്ന് കണ്ട് വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് ​വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ലയെയാണ് ബാരാമുള്ള മണ്ഡലത്തിൽ നിന്നും റാഷിദ് തോൽപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...